ബാഗ്ദാദ്: ഭീകരരെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച 150 സ്ത്രീകളെ ഐഎസ്‌ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു. ഇവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടും. പെഷവാറിലെ സൈനിക സ്‌കൂളില്‍ കുട്ടികളെ കൂട്ടക്കുരുതി നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഭീകരസംഘടന വീണ്ടും മൃഗീയഹത്യ നടത്തിയിരിക്കുന്നത്.
ഇറാഖിലെ അല്‍ അന്‍ബാര്‍ പ്രവിശ്യയിലുള്ള സ്ത്രീകളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഫല്ലൂജയില്‍ ഇവരുടെ മൃതദേഹം ദഹിപ്പിക്കുകയുമാണ് ചെയ്തതെന്ന് ഇറാഖ് മനുഷ്യാവകാശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അബു അനാസ് അല്‍-ലിബി എന്ന ഭീകരനാണ് ഇവരെ വധിച്ചതെന്ന്് പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ മാസമാണ് റാസ അല്‍ മാ ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൂട്ടക്കൊല ചെയ്തത്.സ്ത്രീകളെ ഏതുതരത്തിലാണ് പിടികൂടി ലൈംഗികാടിമത്വത്തിന് വിധേയരാക്കണമെന്നുള്ളതിനെപ്പറ്റിയുള്ള ലഘുലേഖ ഐസ്‌ഐഎസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
















