51.ഇന്ദ്രനീലമഹാരത്‌നലംബിഗ്രൈവേയമണ്ഡിതാ – ഇന്ദ്രനീല- ഇന്ദ്രനീലം എന്ന രത്‌നവിഭാഗത്തില്‍പ്പെട്ട; മഹാരത്‌ന- ശ്രേഷ്ഠമായ രത്‌നം; ലംബ- തൂങ്ങിക്കിടക്കുന്ന; ഗ്രൈവേയ-കണ്ഠാഭരണത്താല്‍ (ഗ്രീവ- -കഴുത്ത്) മണ്ഡിതാ- അലങ്കരിക്കപ്പെട്ടവള്‍.
ഇന്ദ്രനീല മഹാരത്‌നം ഞാത്തായുള്ള കണ്ഠാഭരണ മണിഞ്ഞവള്‍. മൂകാംബികാ ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കുമ്പോള്‍ വളരെ വലിപ്പവും ഭംഗിയുമുള്ള ഇന്ദ്രനീലരത്‌നം പതക്കമായുള്ള മാല അണിയിക്കാറുണ്ട്. ദേവിയുടെ ചിത്രങ്ങളിലും ഈ രത്‌നം കാണാം. ലോകമെങ്ങും അറിയപ്പെടുന്ന വിശിഷ്ട രത്‌നങ്ങളില്‍ ഒന്നാണിത്.
52. രത്‌നമുക്ത പ്രവാളാഭിസക്തഹാരസുഭൂഷിതാ – (രത്‌നം പ്രകാശമുള്ളതും അമൂല്യവുമായ കല്ല്) (മുക്താ- മുത്ത്) (പ്രവാളം- പവിഴം), (അഭിസക്ത- പറ്റിചേര്‍ന്ന). രത്‌നമുക്താപ്രവാളാഭിസക്ത- രത്‌നം, മുത്ത്, പവിഴം എന്നിവ പതിച്ചിട്ടുള്ള, ഹാരസുഭൂഷിതം- ഹാരങ്ങളാല്‍ നല്ലവണ്ണം അലങ്കരിക്കപ്പെട്ടവള്‍.
രത്‌നങ്ങള്‍, മുത്തുകള്‍, പവിഴങ്ങള്‍ എന്നിവ പതിച്ചിട്ടുള്ള ഹാരങ്ങളാല്‍ നല്ലവണ്ണം അലങ്കരിക്കപ്പെട്ടവള്‍. മൂകാംബികാ
ദേവിയുടെ കണ്ഠാഭരണങ്ങളിലൊന്നായ ഇന്ദ്രനീലപ്പതക്കമുള്ള മാലയെക്കുറിച്ചു മുന്‍നാമത്തില്‍ പറഞ്ഞു. വേറെയും അനേകം ഹാരങ്ങള്‍ ദേവി അണിഞ്ഞിരിക്കണം. ശ്രേഷ്ഠ രത്‌നങ്ങള്‍, മുത്ത്, പവിഴം തുടങ്ങിയവ പതിച്ചിട്ടുള്ള കണ്ഠാഭരണങ്ങളാല്‍ ദേവി അലങ്കരിക്കപ്പെട്ടിരിക്കുന്നു.
…. തുടരും
















