ശാസ്ത്രപഠനവും സൂക്ഷ്മബുദ്ധിയുമുള്ളവര്‍ക്കേ നേതി നേതി എന്ന് മനനം ചെയ്യാന്‍ കഴിയൂ. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതു സാധിച്ചെന്നുവരില്ല. ആദ്യമായി ആശ്രമത്തില്‍ വരുന്നവര്‍ ചിലപ്പോള്‍ ആദ്ധ്യാത്മികത എന്തെന്നുകൂടി കേട്ടിട്ടുണ്ടാവില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ എന്തുചെയ്യും.
ഗീത പോലുള്ള ഗ്രന്ഥങ്ങള്‍ മനസ്സിലാക്കണമെങ്കിലും കുറച്ചു വിദ്യാഭ്യാസം വേണം. നിരന്തര സത്സംഗം വേണം. ഇതൊന്നുമില്ലാത്തവര്‍ക്കും മുന്നോട്ടു പോകേണ്ടേ? വേണ്ടത്ര വിവേകബുദ്ധിയുള്ളവര്‍ക്കേ ‘നേതി നേതി’ മാര്‍ഗത്തിലൂടെ പോകാന്‍ കഴിയുകയുള്ളൂ. ശാസ്ത്രം പഠിച്ചവര്‍ക്കേ ഓരോ സാഹചര്യത്തിലും ശാസ്ത്രവാക്കെടുത്തു മനനം ചെയ്യാന്‍ കഴിയൂ. ‘
വളരെ ചുരുക്കം പേര്‍ക്കേ ഇതിനു സാധിച്ചു എന്നു വരികയുള്ളൂ. ബാക്കിയുള്ളവരേ തള്ളാനൊക്കുമോ. അവരെയും ഉദ്ധരിക്കേണ്ടേ? ഓരോരുത്തരും ഏതു തലത്തില്‍ നില്‍ക്കുന്നു എന്നു മനസ്സിലാക്കി അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നു വേണം അവരെ ഉദ്ധരിക്കുവാന്‍.
















