ബെംഗുളൂരു:ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ആളുകളെ ട്വിറ്റര്‍ അക്കൗണ്ടുവഴി റിക്രൂട്ടുചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ മെഹ്ദി മസ്‌റൂര്‍ ബിസ്വാസിനെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തില്‍ കേസെടുത്തു.
ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 354 പ്രകാരം രണ്ടുവര്‍ഷംവരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ് ഇത്. ഐഎസിനുവണ്ടി ഖുര്‍ദിഷ് വനിതകള്‍ ലൈംഗിക അടിമകളായി പ്രവര്‍ത്തിക്കുന്നതിന്റെ അശ്ലീലംനിറഞ്ഞചിത്രങ്ങള്‍ മെഹ്ദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു പോലീസ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റംചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ വര്‍ഗ്ഗീയവാദം പ്രചരിപ്പിച്ചന്ന കുറ്റത്തിലും സെക്ഷന്‍ 153(എ) പ്രകാരവും മെഹ്ദിക്കെതിരെകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















