Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ താഴ്‌വര വിധിയെഴുതി 49%

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 12:29 am IST
inIndia

ശ്രീനഗര്‍: വിഘടനവാദികളുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ ആഹ്വാനം തള്ളിക്കളഞ്ഞ് കശ്മീര്‍ താഴ്‌വരയില്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകി.

നാലാംഘട്ടത്തില്‍ 49 ശതമാനം വോട്ടിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പാണ് കശ്മീരില്‍ നടന്നത്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് മുപ്പതിനായിരത്തിലധികം സുരക്ഷാസൈനികരെയാണ് താഴ്‌വരയില്‍ വിന്യസിച്ചത്.

കശ്മീരിലെ ശ്രീനഗര്‍,ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നീ ജില്ലകളിലെ 16 മണ്ഡലങ്ങളിലും ജമ്മുവിലെ സാംബ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഹൂറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം പാളിപ്പോയ ശ്രീനഗറില്‍ രാവിലെമുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെട്ടു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള കാഴ്ച ഹൂറിയത്തിനു ശക്തമായ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന ശ്രീനഗറില്‍ ദൃശ്യമാകുന്നതെന്ന് സുരക്ഷാ ചുമതലയുള്ള ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

2002ല്‍ ഏഴു ശതമാനവും 2008ല്‍ 22.4 ശതമാനവുംമാത്രം പോളിംഗ് നടന്ന ശ്രീനഗര്‍ നഗരത്തിലെ എട്ടു മണ്ഡലങ്ങളിലും വലിയ പോളിംഗ് ശതമാനമാണ് ദൃശ്യമായത്. കര്‍ശനസുരക്ഷ ഒരുക്കിയതിനാല്‍ കര്‍ഫ്യൂവിനിടയിലും കൂട്ടത്തോടെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായി. കടുത്തതണുപ്പിനിടയിലും ശ്രീനഗര്‍ നഗരത്തില്‍ 30 ശതമാനമാണ് പോളിംഗ്.

മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശരാശരിയാണിത്. രാവിലെ പത്തുമണിയോടെ ശ്രീനഗര്‍ ടൗണിലെ സോനാവാറിലെ ബേണ്‍ഹാള്‍ സ്‌കൂളിലെ പോളിഗ് ബൂത്തിലെത്തി വോട്ട്  രേഖപ്പെടുത്തിയ മുഖ്യമന്ത്രിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഒമര്‍ അബ്ദുള്ള വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.

അമീരകടല്‍ മണ്ഡലത്തില്‍ ചന്‍പോര ബൂത്തില്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍മാരുടെ വോട്ട് രേഖപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി ഹീന ഭട്ട് ചോദ്യംചെയ്തത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് പോളിങ് ഓഫീസര്‍ രംഗത്തെത്തിയത് വിവാദമായി. എന്നാല്‍ പോളിങ് ഓഫീസര്‍ വോട്ടിംഗ്‌യന്ത്രം പ്രവര്‍ത്തിപ്പിക്കാനെന്ന വ്യാജേന വോട്ട്‌രേഖപ്പെടുത്തിയത് തടയുകയാണ് ഉണ്ടായതെന്ന് ഹീന ഭട്ട് ജന്മഭൂമിയോട് പ്രതികരിച്ചു.

ശ്രീഗനറിലെ ഉയര്‍ന്ന പോളിങ് ശരാശരി ചരിത്രപരമാണെന്ന് പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളിക്കളഞ്ഞു.

ഇരുപാര്‍ട്ടികളുമായും സഖ്യമുണ്ടാകില്ലെന്നും തങ്ങളുടെ പ്രത്യയശാസ്ത്രം വേറിട്ടതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.