Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനം 23 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:16 pm IST
in Kottayam

കോട്ടയം: 33.5 കോടി ചെലവില്‍ കോട്ടയത്ത് പുതിയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന് 23ന് രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലയിടും. ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണ സമയത്തു ഗ്യാരേജും ഡിപ്പോയും കോടിമതയിലെ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നഗരസഭ അധികൃതരും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തു

നിലവിലുള്ള കോമ്പൗണ്ടില്‍ത്തന്നെയായിരിക്കും സ്റ്റാന്‍ഡ് നിര്‍മിക്കുക. മൂന്നു ഘട്ടമായിട്ടാണു നിര്‍മാണം നടത്തുന്നത്. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുംവരെ നിലവിലുള്ള സ്റ്റാന്‍ഡ് തുടരും. കോടിമത ബസ് സ്റ്റാന്‍ഡില്‍ താല്‍ക്കാലിക ഡിപ്പോയും ഗ്യാരേജും ആരംഭിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്നതു സംബന്ധിച്ചു കെഎസ്ആര്‍ടിസി അധികൃതര്‍ നഗരസഭയ്‌ക്കു കത്തു നല്‍കണം. ആദ്യം ഗ്യാരേജാണ് കോടിമതയിലെ നഗരസഭ ബസ് സ്റ്റാന്‍ഡിലേക്കു മാറ്റുന്നത്. ഗ്യാരേജ് നിര്‍മ്മാണത്തിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.19.5 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കും. ഓഫീസ് നിര്‍മാണത്തിന് 11 കോടി സംസ്ഥാനസര്‍ക്കാര്‍ നല്‍കും. പുതിയ സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിലവില്‍ വരുമ്പോള്‍ 20 ബസ്സും 240 കാറും 270 ബൈക്കും പാര്‍ക്കുചെയ്യാന്‍ സംവിധാനമുണ്ടാകും.

ഗ്യാരേജ്, ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ വിവിധ ഘട്ടങ്ങളായി നിര്‍മിക്കും. ഇപ്പോള്‍ 111 കെഎസ്ആര്‍ടിസി സര്‍വീസുകളാണു കോട്ടയം ഡിപ്പോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ മറ്റു ഡിപ്പോകളില്‍നിന്ന് ആയിരക്കണക്കിനു ബസുകളും ഇവിടെവന്നു പോകുന്നുണ്ട്. ഈവര്‍ഷം 21 ലക്ഷം രൂപവരെ പ്രതിദിന വരുമാനം ലഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് പൂര്‍ണമായും നിലനിര്‍ത്തി ഷോപ്പിങ് കോപഌക്‌സില്‍നിന്ന് അധികമൂല്യം സൃഷ്ടിക്കുന്ന വിധമായിരിക്കും പുതിയ ഷോപ്പിങ് കോംപ്ലക്‌സും ബസ് ടെര്‍മിനലും നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു.

തമ്പാനൂര്‍, അങ്കമാലി, കോഴിക്കോട്, തിരുവല്ല എന്നീ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സുകള്‍കൊണ്ടു കെഎസ്ആര്‍ടിസിക്ക് ഒരു രൂപയുടെ ഗുണം ഉണ്ടായിട്ടില്ല. ഇവ നിര്‍മിച്ചതിനുള്ള സ്ഥലത്തിന്റെ മൂല്യമായി 800 കോടി രൂപയും നിര്‍മാണ ചെലവിനുള്ള 200 കോടി രൂപയും നിഷ്‌ക്രിയ ധനമായി കിടക്കുകയാണ്. ഇതാണു കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുടെ ഒരു കാരണം.

അതിനാല്‍ ഇനിയും കെഎസ്ആര്‍ടിസിക്കു വരുമാനം ലഭിക്കുന്ന വിധമുള്ള നിര്‍മാണങ്ങള്‍ മാത്രമാണു നടത്തുകയെന്നും മന്ത്രി പറഞ്ഞു. ശിലാസ്ഥാപനച്ചടങ്ങുകള്‍ക്കുള്ള സ്വാഗതസംഘം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ചു. കെ.ആര്‍.ജി.വാര്യര്‍ ചെയര്‍മാനും എം.പി.സന്തോഷ്‌കുമാര്‍ കണ്‍വീനറുമായിരിക്കും.

ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ബോര്‍ഡംഗം സണ്ണി തോമസ്, സോണല്‍ ഓഫീസര്‍ പി.ശശിധരന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകുമാര്‍, ഡി.ടി.ഒ. പി.എ.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.നഗരസഭാ ഉപാധ്യക്ഷ ആലിസ് ജോസഫ്, നഗരസഭ അംഗങ്ങളായ എം.പി. സന്തോഷ്‌കുമാര്‍, കെ.ആര്‍.ജി. വാര്യര്‍, സണ്ണി കല്ലൂര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.