Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ഞിക്കുഴിയില്‍ വീതംവയ്‌പ്; അണികളില്‍ അമര്‍ഷം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 09:24 pm IST
in Alappuzha

ആലപ്പുഴ: പാര്‍ട്ടിക്കാര്‍ തന്നെ തകര്‍ത്ത പി. കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തില്‍ അരങ്ങേറിയത് വീതംവയ്‌പ്പും സമവായവും. സമ്മേളനത്തില്‍ ഒത്തുതീര്‍പ്പിനായി ചിലര്‍ വന്‍തോതില്‍ പണമൊഴുക്കിയതായും ആക്ഷേപമുയരുന്നു. ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷം ആധിപത്യം നേടിയെങ്കിലും സെക്രട്ടറി സ്ഥാനം സമവായത്തിന്റെ പേരില്‍ വിഎസ്-ഐസക് പക്ഷത്തിന് നല്‍കി. നേരത്തെ റിട്ടേണിങ് ഓഫീസറായ അദ്ധ്യാപികയെ അക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്. രാധാകൃഷ്ണനെയാണ് ഏരിയ സെക്രട്ടറിയായി സമവായത്തിന്റെ പേരില്‍ തെരഞ്ഞെടുത്തത്. ഒത്തുതീര്‍പ്പ് സെക്രട്ടറിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് വന്‍പൊട്ടിത്തെറിക്കിടയാക്കുമെന്ന് ഒരു വിഭാഗം പ്രതിനിധികള്‍ പറയുന്നു.

ജില്ലാ പഞ്ചായത്തംഗം കൂടിയായ വി.ജി. മോഹനന്‍, പി.എസ്. ഷാജി, എസ്. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് പറഞ്ഞിരുന്നത്. തര്‍ക്കമുണ്ടായാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുടിയായ നിലവിലെ ഏരിയ സെക്രട്ടറി ആര്‍. നാസര്‍ തുടരാനായിരുന്നു പദ്ധതി. നിലവിലുള്ള കമ്മറ്റിയില്‍ നിന്നും വി.ജി. മോഹനന്‍, ആര്‍. നാസര്‍, വിജയന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരെ ഒഴിവാക്കി.

ഈ ഒഴിവുകളിലേക്ക് ടി.കെ പളനിയുടെ നേതൃത്വത്തിലുള്ള  പി.എല്‍. മാത്തന്‍, സി.പി. ദിലീപ്, വിജയകുമാരി എന്നിവരേയും ഔദ്യോഗിക പക്ഷത്ത് നിന്ന് എന്‍.ടി. രാജു, എം. സന്തോഷ്‌കുമാര്‍, പ്രഭാ മധു എന്നിവരേയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അതിനിടെ തിങ്കളാഴ്ട നടക്കുന്ന പ്രകടനത്തില്‍ നിന്നും അര്‍ത്തുങ്കല്‍, അരീപ്പറമ്പ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.

അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മറ്റിയിലുള്ള പ്രശ്‌നം തണുപ്പിക്കുന്നതിനായി ഇവിടെ നിന്നുള്ള പി.എല്‍. മാത്തനെ ഏരിയ കമ്മറ്റിയില്‍ ഉപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ തവണ ഐസക് പക്ഷം മത്സരത്തിലൂടെ ഏരിയ കമ്മറ്റി പിടിച്ചെടുക്കുകയും മുതിര്‍ന്ന നേതാവ് സി.കെ. ഭാസ്‌ക്കരനെ സെക്രട്ടറിയുമായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് വിഭാഗീയത ആരോപിച്ച് കമ്മറ്റി പിരിച്ചുവിട്ട് ഔദ്യോഗിക പക്ഷം കമ്മറ്റി പിടിച്ചെടുത്തത് പാര്‍ട്ടിയില്‍ തുറന്ന പോരിനു വഴിയൊരുക്കിയിരുന്നു.

പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രകടനവും സമ്മേളനവും നടത്തിയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. ഇത്തവണ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സെക്രട്ടറി ആരായിരിക്കുമെന്ന് പാര്‍ട്ടി അണികളില്‍ പ്രചരണമുണ്ടായിരുന്നു. സമവായത്തില്‍ പാര്‍ട്ടിയല്ല, പണാധിപത്യമാണ് ജയിച്ചതെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.