41. തപ്തകാഞ്ചനവര്‍ണാഭഃ – കാച്ചിപ്പഴുപ്പിച്ച സ്വര്‍ണത്തിന്റെ നിറവും ശോഭയുമുള്ളവള്‍. കാച്ചിപ്പഴുപ്പിച്ച സ്വര്‍ണത്തിന്റെ കാന്തിയുള്ളവളായി ദേവിയെ ധ്യാനിക്കുന്നവര്‍ക്ക് സമ്പല്‍ സമൃദ്ധിയുണ്ടാകുമെന്ന് തന്ത്രശാസ്ത്രം.
42. ചന്ദ്രകോടി സമപ്രഭാഃ – കോടിക്കണക്കിനു ചന്ദ്രബിംബങ്ങള്‍ ഒരുമിച്ചുദിച്ചതുപോലെയുള്ള പ്രഭയുള്ളവള്‍. സൂര്യതേജസ്സ് തീവ്രവും താപമുണ്ടാക്കുന്നതുമാണ്. ചന്ദ്രദീപ്തി ശാന്തവും ആഹ്ലാദകാരിയും. മൂകാംബികയെ ആരാധിക്കുന്നവര്‍ക്ക് താപമുക്തിയും ആനന്ദവും ലഭിക്കും. 41-ാം നാമത്തോടു ചേര്‍ത്ത മനസ്സിലാക്കേണ്ട നാമം.
43. രത്‌നകങ്കണകേയൂരവിരാജിതചതുര്‍ഭുജാഃ – രത്‌നം പതിച്ച കൈവള, തോള്‍വള എന്നിവ അണിഞ്ഞു ശോഭിക്കുന്ന കൈകളുള്ളവള്‍. കൈകളുടെ കാര്യമേ പറഞ്ഞുള്ളൂവെങ്കിലും സര്‍വാഭരണഭൂഷിതയാണെന്നു മനസ്സിലാക്കണം.
…തുടരും
















