തുറവൂര്‍: പുരന്ദരേശ്വരത്ത് മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിദര്‍ശനം ഡിസംബര്‍ 14ന്. വൈക്കത്തഷ്ടമിക്ക് പുറപ്പെട്ട ശിവഭക്തനായ ബ്രാഹ്മണന് അഷ്ടമി ദര്‍ശന സമയത്ത് വൈക്കത്ത് എത്തിച്ചേരുവാന്‍ കഴിയാതെ മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്‍ പുരന്ദരേശ്വരത്ത് ദര്‍ശനം നല്‍കി എന്നാണ് അഷ്ടമിദര്‍ശനത്തിനു പിന്നിലെ ഐതീഹ്യം. പുലര്‍ച്ചെ നാലിന് നടതുറപ്പ്, നിര്‍മ്മാല്യ ദര്‍ശനം, മഹാഭിഷേകം, ദീപക്കാഴ്ച, 4.30 മുതല്‍ അഷ്ടമിദര്‍ശനം, അഷ്ടപദിക്കച്ചേരി, വിശേഷാല്‍ പൂജകള്‍ എന്നിവ നടത്തും. മേല്‍ശാന്തി രാമചന്ദ്രന്‍എമ്പ്രാന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
















