ലോക സൃഷ്ടിക്കു മുമ്പ് ദൈവം ഏകനായിരുന്നു. അരുപിയോ സ്വരൂപിയോ എന്ന് താന്‍ തന്നെ വെളിവാക്കാതെ എങ്ങനെ അറിയാനാണ്. മറവായി സൂക്ഷ്മമായി നിന്ന് താന്‍ അവതാരമായി. സ്രഷ്ടാവിന്റെ വിശേഷം സൃഷ്ടിയില്‍ക്കൂടി വെളിപ്പെടുത്തിയപ്പോള്‍ സൃഷ്ടികള്‍ സ്രഷ്ടാവിനെ അറിയാന്‍ തുടങ്ങി. ഗവേഷണം കൊണ്ട് ദൈവം എവിടെയാണെന്ന് അറിയില്ല. ദൈവം തന്നെ ദൈവത്തെ ആത്മാവില്‍ വെളിപ്പെടുത്തുന്ന അറിവു നല്‍കി അറിയിക്കുന്നു.
















