Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 662-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 07:31 pm IST
inSamskriti

അഥ തേനോക്തമാര്‍ത്ഥസ്‌തേ ക ഇവാനേന താപസ

അര്‍ത്ഥേ നാതിവിചിത്രാ ഹി ഭവന്തിച്ഛാ: ശരീരിണാം

രാമന്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ ഗുരുവിന്റെ ഭവനത്തില്‍ ആയിരുന്നപ്പോള്‍ ഒരാള്‍ കയറിവന്നു. അതീവതേജസ്വിയായിരുന്നു അദ്ദേഹം. വിദേഹരാജാവിന്റെ സഭയില്‍ നിന്നുമാണ് അദ്ദേഹം ഗുരുകുലത്തില്‍ വന്നത്. വന്നപാടെ അദ്ദേഹം മഹര്‍ഷിമാരെ വണങ്ങി. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനു വേണ്ട ഉപചാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു അല്പം വിശ്രമിക്കാന്‍ അവസരം നല്‍കിയ ശേഷം ഞാന്‍ ചോദിച്ചു: മഹാത്മാവേ, അങ്ങ് യാത്രചെയ്ത് ക്ഷീണിച്ചുവെന്നു തോന്നുന്നു. എവിടെനിന്നാണ് അങ്ങിപ്പോള്‍ വരുന്നത്?

ആ ദിവ്യബ്രാഹ്മണന്‍ പറഞ്ഞു: ശരിയാണ് ഞാന്‍ ഒരു കാര്യം അന്വേഷിച്ചു വലയുകയാണ്. അതിന്റെ തീവ്രത എന്നെ പരിക്ഷീണനാക്കിയിരിക്കുന്നു. എന്തിനാണിപ്പോള്‍ ഇവിടേയ്‌ക്ക് വന്നതെന്നു ഞാന്‍ പറയാം.

ഞാന്‍ വിദേഹരാജ്യത്തുള്ള ഒരു ബ്രാഹ്മണനാണ്. കുന്ദദന്തന്‍ എന്നാണെല്ലാവരും എന്നെ വിളിക്കുന്നത്. എനിക്ക് ലൗകീക കാര്യങ്ങളില്‍ ആസക്തി ഇല്ലാതെയായി. ഞാന്‍ മഹത്തുക്കളായ സജ്ജനങ്ങളുടെ സത്സംഗം തേടി നടന്നു. ശ്രീ പര്‍വ്വതത്തില്‍ ഞാന്‍ ഏറെക്കാലം തപസ്സു ചെയ്തു. അവിടെയൊരു ദിവസം ഞാന്‍ വിചിത്രമായൊരു കാഴ്ച കാണുകയുണ്ടായി. അവിടെയൊരു താപസന്‍ തന്റെ കാലുകള്‍ മരക്കൊമ്പില്‍ കെട്ടിയിട്ടു തലകീഴായിക്കിടക്കുന്നു. ഞാന്‍ അദ്ദേഹത്തെ വണങ്ങിയിട്ട്, അടുത്തുചെന്നു. ഞാനാലോചിച്ചു: ഈ മുനി തീര്‍ച്ചയായും ജീവനോടെയിരിക്കുന്നു എന്ന് തോന്നുന്നു. കാരണം അന്തരീക്ഷവ്യതിയാനങ്ങള്‍ ആ ദേഹത്തെ ബാധിക്കുന്നത് കണ്ടാലറിയാം.

ഞാനവിടെ കുറച്ചു ദിവസം താമസിച്ച് അദ്ദേഹത്തെ സേവിച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തു.

‘ഒരുദിനം ഞാന്‍ ചോദിച്ചു: അങ്ങ് എന്ത് ലക്ഷ്യത്തിനാണ് ഈ കഠിനതപം ചെയ്യുന്നത്?

താപസന്‍ പറഞ്ഞു: ദേഹമെടുത്ത ജീവികള്‍ക്ക് ജീവിതത്തില്‍ പല താല്‍പ്പര്യവിഷയങ്ങളും ലക്ഷ്യങ്ങളും ഉണ്ട്.’ ഞാന്‍ വീണ്ടും എന്റെ ചോദ്യം ആവര്‍ത്തിച്ചു.

മുനി പറഞ്ഞു: ഞാന്‍ മഥുരയിലാണ് ജനിച്ചു വളര്‍ന്നത്. വേദശാസ്ത്ര സംബന്ധിയായ അറിവുകള്‍ നേടി. ;രാജാവിന് എല്ലാ സുഖങ്ങളും സ്വായത്തമാണ്’ എന്ന് ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ അതായി എന്റെ ലക്ഷ്യം. ഞാന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ തീരുമാനിച്ചു. അതിനായി ഞാനിവിടെ വന്ന് പന്ത്രണ്ടു കൊല്ലമായി തപസ്സു ചെയ്തുവരികയാണ്. ഇപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ? ഞാന്‍ നിന്റെ ചോദ്യത്തിനുത്തരം തന്നു കഴിഞ്ഞു. ഇനി നീ ഇവിടെനിന്നു പോയാലും – ഞാനെന്റെ തപസ്സു തുടരട്ടെ.

ബ്രാഹ്മണന്‍ തുടര്‍ന്നു: അദ്ദേഹം തപസ്സു ചെയ്യുന്നിടത്തോളം കാലം എന്റെ സേവനം സ്വീകരിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഞാനിത് പറഞ്ഞയുടനെ അദ്ദേഹം കണ്ണടച്ചു നിശ്ചേഷ്ടനായി മരിച്ചതുപോലെ കിടന്നു. ആറുമാസം ഞാനദ്ദേഹത്തെ പരിചരിച്ചു. അങ്ങിനെയിരിക്കെ അവിടെയൊരു ദിവസം സൂര്യപ്രഭയോടെയൊരു ദേവന്‍ പ്രത്യക്ഷനായി. ഞാന്‍ ഉചിതമായ അര്‍ഘ്യം നല്‍കി അദ്ദേഹത്തെ ഉപചരിച്ച് ആദരിച്ചു. മനസാ ആ ദേവനെ പൂജിക്കുകയും ചെയ്തു.

ആ ദേവന്‍ മുനിയോടു പറഞ്ഞു: താപസശേഷ്ഠ! ഇനിയീ തപം നിര്‍ത്താം. നിനക്ക് വേണ്ട വരം ഞാന്‍ നല്‍കാം. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയായി, ഈ ശരീരം വെച്ചുകൊണ്ട് തന്നെ ഈ ലോകം മുഴുവന്‍ ഒരായിരം കൊല്ലം ഭരിക്കും.

വരം നല്‍കി ആ ദേവന്‍ അപ്രത്യക്ഷനായി. അദ്ദേഹം പൊയ്‌ക്കഴിഞ്ഞപ്പോള്‍ ഞാന്‍ മുനിയോടു ചോദിച്ചു: അങ്ങ് ആഗ്രഹിച്ച വരം ലഭിച്ചുവല്ലോ? ഇനി ഈ തപസ്സവസാനിപ്പിച്ച് അങ്ങയുടെ സഹജകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാമല്ലോ?

അദ്ദേഹം സമ്മതിച്ചു. മരക്കൊമ്പില്‍ കെട്ടിയിരുന്ന കയര്‍ അദ്ദേഹം കാലുകൊണ്ടുതന്നെ അഴിച്ചുമാറ്റി. ഞങ്ങള്‍ രണ്ടാളും മഥുരയ്‌ക്ക് പോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.