കൊല്ലം: കൊല്ലത്ത് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെ് മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. കൊല്ലത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊല്ലം പാര്‍വതി മില്‍ ഭൂമി മെഡിക്കല്‍ കോളേജിനുവേണ്ടി വിട്ടുകിട്ടുതിന് കാലതാമസമുണ്ടാകുന്ന പക്ഷം മറ്റു സാധ്യതകള്‍ ആരായുമെന്നും മന്ത്രി പറഞ്ഞു. പാര്‍വതി മില്‍ ഭൂമി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും. ഭൂമി വിട്ടുകിട്ടുതിനുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ ബന്ധപ്പെട്ട് നടത്തുമെന്നും മന്ത്രി പറഞ്ഞു.
എന്‍ടിസിയും സ്വകാര്യ കമ്പനികളുമായുളള കേസില്‍ കക്ഷിചേരാന്‍ നിയമപരമായി കഴിയില്ലെന്നും സുപ്രീം കോടതി നിര്‍ദേശ പ്രകാരം പാര്‍ലമെന്റ് പാസാക്കിയ പീഡിത തുണിമില്ല് സംരക്ഷണ നിയമം മൂലം ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ കാലതാമസപ്പെടാന്‍ സാധ്യതയുണ്ടെ് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി യോഗത്തെ അറിയിച്ചു.
കൊല്ലത്തുതന്നെ ആശ്രാമം ഗസ്റ്റ് ഹൗസിന് തെക്ക് പടിഞ്ഞാറായി പത്ത് ഏക്കര്‍ സ്ഥലം ലഭ്യമാകുമോയെന്ന് അടിയന്തരമായി പരിശോധിച്ച് അറിയിക്കുവാന്‍ യോഗം കളക്ടറെ ചുമതലപ്പെടുത്തി. സ്ഥലം ലഭ്യമാകാത്തപക്ഷം സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി മറ്റ് നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും യോഗം ധാരണയിലെത്തി.
മന്ത്രി ഷിബു ബേബിജോണിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ പി.കെ.ഗുരുദാസന്‍, മുല്ലക്കര രത്‌നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, കളക്ടര്‍ പ്രണബ്‌ജ്യോതി നാഥ്, മേയര്‍ ഹണി ബഞ്ചമിന്‍, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
















