അമ്മ ശരീരം ധരിച്ചിരിക്കുന്നതു ലോകത്തിനുവേണ്ടിയാണ് എനിക്കു വേണ്ടിയല്ല. അമ്മ ഈ ലോകത്തേക്കുവന്നത് ഞാനൊരു അവതാരമാണ് എന്നും പറഞ്ഞു വെറുതെയിരിക്കാനല്ല.
വെറുതെയിരിക്കണമെങ്കില്‍ ജന്മമെടുക്കേണ്ട കാര്യമില്ലല്ലോ? ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നതാണ് അമ്മയുടെ ഉദ്ദേശ്യം. ലോകത്തെ ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുക്കാനാണ് അമ്മ വന്നത്.
ചെവി കേള്‍ക്കാത്തവരും സംസാരിക്കാന്‍ കഴിയാത്തവരും മുന്നില്‍ വന്നാല്‍ നമ്മളും അവരോടു കൈക്കൊണ്ട് ആംഗ്യംകാട്ടി വേണ്ട കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാന്‍ ശ്രമിക്കില്ലേ. എനിക്കു ചെവികേള്‍ക്കാമല്ലോ പിന്നെ എന്തിനു ഞാന്‍ കൈക്രിയ കാട്ടണം എന്നു വിചാരിച്ചാല്‍ ചെവി കേള്‍ക്കാത്തവന് ഒന്നും മനസ്സിലാക്കുവാന്‍ കഴിയില്ല. എന്തുപറഞ്ഞാലും അവര്‍ക്ക് ഈ ആംഗ്യം ആവശ്യം തന്നെയാണ്.
















