‘കാലുമാറുന്ന കമ്മ്യൂണിസം’ (വിചാരം ജന്മഭൂമി 25-11-14) എന്ന ലേഖനത്തിന്റെ നാലാം കോളത്തില്‍ 1947 സപ്തംബര്‍ 10ന് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഒരു വന്‍ അട്ടിമറിശ്രമത്തെപ്പറ്റി നെഹ്‌റുവിനെയും പട്ടേലിനെയും അറിയിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നുവെന്നും അവര്‍ അന്ന് അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് ചെങ്കോട്ടയുടെ മുകളില്‍ പറക്കുന്ന കൊടി പാക്കിസ്ഥാന്റേതാകുമായിരുന്നുവെന്നും എഴുതിക്കാണുന്നു. ഈ വാര്‍ത്ത വാസ്തവമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇത്രയുംകാലം മാധ്യമങ്ങളില്‍ ഒന്നിലും അത് വന്നില്ല എന്ന് മനസ്സിലാവുന്നില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആര്‍എസ്എസ്/ബിജെപിക്കാരുടെയെങ്കിലും ലേഖനങ്ങളിലും പ്രസംഗങ്ങളിലും വരേണ്ടിയിരുന്ന ഒരു ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നില്ലേ ഇത് എന്ന് ആ സംഘടനകളിലുള്ളവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
സി. പരമേശ്വരന്‍
പോട്ടോര്‍
(കെ.ആര്‍. മല്‍ക്കാനി എഴുതിയ
‘ആര്‍എസ്എസ് സ്‌റ്റോറി’യടക്കം പല
ആധികാരിക ഗ്രന്ഥങ്ങളിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്)
















