ലണ്ടന്‍: മൂന്നു സ്ത്രീകളെ മുപ്പതു വര്‍ഷം തടവില്‍ പാര്‍പ്പിച്ചതിന് 73കാരനായ ഇന്ത്യന്‍ വംശജന്‍ അരവിന്ദന്‍ ബാലകൃഷ്ണന് കുറ്റപത്രം. മാവോയിസ്റ്റ് ബന്ധമുള്ള ഇയാള്‍ക്കെതിരെ 25 കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. അനധികൃത തടവ്, മനുഷ്യരോടുള്ള ക്രൂരത, അക്രമം, മാനഭംഗം തുടങ്ങിയ കുറ്റങ്ങളാണിവ. 17 ാം തീയതി ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാകണം.
1983 മുതല്‍ 2013വരെ തെക്കന്‍ ലണ്ടനിലെ ഒരു വീട്ടില്‍ മൂന്നു സ്ത്രീകളെ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്. കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ പ്രോസിക്യൂട്ടര്‍ ആന്തണി കോണല്‍ പറഞ്ഞു. ബാലകൃഷ്ണനൊപ്പം ഭാര്യ ചന്ദാ പട്ണിയും അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു.
















