ഈ ലോകത്തിലോ വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നത് നന്ന്. എന്നാല്‍ അതിലും നന്ന്, പ്രേമത്തിനുവേണ്ടി ഭഗവാനെ പ്രേമിക്കുന്നത്. ആ പ്രാര്‍ത്ഥന ഇങ്ങനെയാണ്.
ഭഗവന്‍, എനിക്കു സമ്പത്തോ സന്തതിയോ വിദ്യയോ വേണ്ട. ഞാന്‍ പലവുരു ജനിക്കണമെന്നാണ് അവിടുത്തെ ഇച്ഛയെങ്കില്‍ അതങ്ങനെയായിക്കൊള്ളട്ടെ. എന്നാല്‍ ഒരനുഗ്രഹം മാത്രം: എനിക്കു ഫലകാംക്ഷയില്ലാതെ അവിടുത്തെ പ്രേമിക്കാറാകണം; നിസ്സ്വാര്‍ത്ഥം, പ്രേമാര്‍ത്ഥം, പ്രേമിക്കണം.
















