ഇപ്രകാരം കാണാന്‍ കാഴ്ചയുള്ളവര്‍ക്ക് ജഗദീശ്വരന്‍ മനുഷ്യനല്ല എന്ന് അനുഭവമാകും. ഇപ്രകാരം പത്തുപേരെ ഒത്തുകിട്ടിയാല്‍ പരോപകാരപ്രദമായ ഈ സ്ഥാപനം വളരുവാന്‍ സഹായകമാകും.
ഒരുകാലത്തും വിസ്മരിക്കാന്‍ പാടില്ലാത്ത ശാശ്വതമായ സേവനമാണ് ഗുരുപ്രീതിക്കു നാം ചെയ്യേണ്ടത്. അങ്ങനെ വശംവദനായി സേവനം ചെയ്ത ആളാണ് ഗുരുപ്രസാദ് സ്വാമി. ഗുരുസ്ഥാനം അദ്ദേഹത്തിനുണ്ട്.
ലക്ഷക്കണക്കിനു ഭക്തന്മാരെ സത്യം കേള്‍പ്പിക്കുന്ന മൂലകാരണമായ സതേ്യാപദേശം കേള്‍പ്പിക്കുവാന്‍ അവകാശം അദ്ദേഹത്തിനു നല്‍കിയത് അതിനാലാണ്. സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സു നല്‍കി കാത്തുരക്ഷിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
















