Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 665-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:26 pm IST
in Samskriti

രാമന്‍ ചോദിച്ചു: ലോകമെന്ന കാഴ്ച അനന്തബോധത്തില്‍ ഉരുവാകുന്നതിനു കാരണങ്ങള്‍ യാതൊന്നുമില്ല. കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ അത്തരം ആഹേതുകസംഭവങ്ങള്‍ തുടര്‍ന്നും ലോകത്ത് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: എന്തെന്തു ധാരണകള്‍ ഒരുവന്‍ വച്ച് പുലര്‍ത്തുന്നുണ്ടോ അതെല്ലാം സത്യമെന്ന മട്ടില്‍ അവനില്‍ പ്രതീതവല്‍ക്കരിക്കുന്നു. ബ്രഹ്മത്തില്‍ ഹേതുവും ഹേതുരാഹിത്യവും ഒരുപോലെയാണ്. കാരണം അത് സര്‍വ്വപ്രാഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണല്ലോ? ജീവികളുടെ കാര്യമെടുത്താല്‍ ബുദ്ധികൂര്‍മ്മതയുള്ള ആളുടെ ദേഹത്തും ജഡവസ്തുക്കളായ നഖവും മുടിയുമെല്ലാം ഉണ്ട് എന്നതുപോലെയാണത്. ബ്രഹ്മേതരമായി എന്തെങ്കിലും അനുഭവമായി എന്നുവരികില്‍ അത് വികലമായ ഏതോ കാരണം കൊണ്ടാവണം. എന്നാല്‍ ഒരേയൊരനന്തബോധം എല്ലായിടത്തും പ്രഭാസിക്കുമ്പോള്‍ അതില്‍ എന്താണ് കാരണമാകുന്നത്? എന്താണതിന്റെ ഫലപ്രാപ്തി?

രാമന്‍ ചോദിച്ചു: അജ്ഞാനിയുടെ അനുഭവത്തില്‍ കാര്യകാരണബന്ധങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ആഹേതുകമായി അജ്ഞാനിയില്‍ എന്താണുള്ളത്? അതെങ്ങിനെയാണ് നിലകൊള്ളുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ആരും അജ്ഞാനിയല്ല. അപ്പോള്‍പ്പിന്നെ ‘ഇല്ലാത്ത’ കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് നാമെന്തിനു സമയം കളയണം? ചിലകാര്യങ്ങള്‍ക്ക് കാരണമുണ്ട്. മറ്റുചില കാര്യങ്ങള്‍ അഹേതുകവുമാണ്. അതൊരുവന്റെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കാര്യത്തെ സത്തെന്നു നിനച്ചാല്‍ അത് സത്ത്.

സത്യത്തില്‍ സൃഷ്ടിയ്‌ക്ക് കാരണങ്ങള്‍ യാതൊന്നുമില്ല. ഈ ലോകം സൃഷ്ടിച്ചത് ദൈവമാണ് എന്നെല്ലാമുള്ള വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമാണ്. സ്വപ്‌നത്തിലെ നമ്മുടെ അനുഭവങ്ങള്‍ പോലെ ഇക്കാര്യത്തെ മനസ്സിലാക്കാന്‍ മറ്റുദാഹരണങ്ങള്‍ ഇല്ല.സൃഷ്ടിയെ ഒരു സ്വപ്‌നമെന്നതുപോലെ അവബോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭ്രമം. അതിനെ ശരിയായി അറിഞ്ഞാലോ, ഭ്രമം ഇല്ലാതാവുന്നു.

സൃഷ്ടി സംബന്ധിയായി ഊഹാപോഹങ്ങള്‍ നിറഞ്ഞ ഉദീരണങ്ങള്‍ ചെയ്യുന്നത് തികഞ്ഞ വിഡ്ഢിത്തവും മൗഢ്യവുമാണ്. ചൂടിന്റെ ‘കാരണം’ അഗ്‌നിയാണെന്ന് പറഞ്ഞാല്‍ അഗ്‌നിയ്‌ക്ക് നൈസര്‍ഗ്ഗികമായ സ്വഭാവം പിന്നെയെന്താണ്? ഈ ദേഹത്തിലെ മൂലഘടകങ്ങള്‍ക്ക് വാസ്തവത്തില്‍ രൂപമില്ല. അവയെല്ലാം അമൂര്‍ത്തമാണ്. അതിലോലമായ അലൗകികപദാര്‍ത്ഥങ്ങളാണ്. അങ്ങിനെ സംജാതമായ ഭൗതീകദേഹത്തിന് കാരണമായി ഒന്നുമില്ല. മാത്രമല്ല, ‘ഇല്ലാത്തൊരു’ ലോകത്തെ ‘അനുഭവിക്കുന്ന’ ദേഹത്തിനു ഹേതുവായി എന്തുണ്ടാവാനാണ്?

“എന്തൊക്കെയുണ്ടോ, അതെല്ലാം, അവ സങ്കല്‍പ്പമാണെങ്കില്‍ക്കൂടി പ്രകൃതിയില്‍ സഹജമാകുന്നു. ‘പ്രകൃതി’ എന്ന വാക്കുപോലും വിശദീകരണാര്‍ത്ഥം ഉപയോഗിക്കുന്നു എന്നേയുള്ളു.” അതിനാല്‍ എല്ലാ വസ്തുക്കളും അവയെപ്പറ്റി നാം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കാരണങ്ങളും മനസ്സില്‍ ഉദിച്ചു പൊങ്ങുന്ന ഭ്രമകല്‍പ്പനകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക.

എല്ലാ കാര്യങ്ങളും കാരണത്തെ പിന്തുടര്‍ന്നുവരുന്നു എന്ന് ജ്ഞാനിക്കറിയാം.!

ഒരാള്‍ താന്‍ കൊള്ളയടിക്കപ്പെട്ടതായി സ്വപ്‌നം കാണുന്നു. എന്നാല്‍ അത് സ്വപ്‌നമാണെന്ന തിരിച്ചറിവുണ്ടായാല്‍പ്പിന്നെ അയാള്‍ക്ക് ദുഖമില്ല. അതുപോലെ സത്യമറിയുമ്പോള്‍ ജീവിതത്തിലെ എല്ലാ ആകുലതകളും ഒഴിയുന്നു.

സത്യത്തില്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍  സൃഷ്ടിയ്‌ക്ക് ഉതകുന്ന കാരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലല്ലോ? ഈ വിശ്വം ഒരു സ്വപ്‌നദൃശ്യമെന്നതുപോലെ അനന്തബോധത്തില്‍ നിലകൊള്ളുന്നു. അത് ബ്രഹ്മമാകുന്നു. അത് ബ്രഹ്മത്തില്‍ത്തന്നെ പ്രോജ്വലിച്ചു നിലകൊള്ളുന്നു. സ്വപ്‌നവും സുഷുപ്തിയും നിദ്രയുടെ ഭാഗങ്ങള്‍ ആണെന്നതുപോലെ വിശ്വസൃഷ്ടിയും അതിന്റെ വിലയനവും അവിഭാജ്യമായ അനന്തബോധത്തിന്റെ ഭാവങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.