Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലളിതാപുത്രനും ഭൂതനാഥോപാഖ്യാനവും (19)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 07:45 am IST
in Samskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 19

ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗം പതിനാലാം അദ്ധ്യായത്തിലും മുപ്പത്തിയൊന്‍പതാം അദ്ധ്യായത്തിലും ശാസ്താവിനേക്കുറിച്ച് പരാമര്‍ശമുണ്ട്.

ഭണ്ഡാസുരനിഗ്രഹത്തിന്അഗ്നികുണ്ഡത്തില്‍ നിന്നും ഉയര്‍ന്നുവന്ന ലളിതാദേവിയെ ദര്‍ശിക്കാന്‍ വന്ന ദേവീദേവന്മാരില്‍ ഭൈരവന്‍, ക്ഷേത്രപാലന്‍, മഹാഗണേശ്വരന്‍, സ്‌കന്ദന്‍, ബടുകന്‍, വീരഭദ്രന്‍ എന്നിവരോടൊപ്പം മഹാശാസ്താവും ഉണ്ടായിരുന്നു.

ഭൈരവാഃ ക്ഷേത്രപാലാശ്ചമഹാശാസ്താഗണാഗ്രണീഃ

മഹാഗണേശ്വരഃസ്‌കന്ദോ ബടുകോ വീരഭദ്രകഃ

ആഗത്യതേമഹാദേവീംതുഷ്ടുവുഃ പ്രണതാസ്തഥാ

(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 14:7,8)

കാഞ്ചിയില്‍ കാമാക്ഷീരൂപമാര്‍ന്നു വാഴുന്ന ലളിതാംബികയെ സ്തുതിക്കുവാന്‍ ആഗതരായ ദേവതമാരുടെഗണത്തിലും മഹാശാസ്താവിനെ കാണാം.

ഗണാഗ്രണീര്‍മഹാശാസ്താദുര്‍ഗാദ്യാശ്‌ചൈവമാതരഃ

യായാസ്തുദേവതാഃ പ്രോക്താസ്താഃസര്‍വാഃ പരമേശ്വരീം

(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 39:57)

രണ്ടിടത്തുംഗണാഗ്രണീ(ഗണങ്ങളുടെ നായകന്‍) എന്നാണു ശാസ്താവിനു വിശേഷണം.

ശാസ്താവിന്റെ അവതാരകഥ പരാമര്‍ശിക്കപ്പെടുന്ന സ്‌കന്ദപുരാണത്തിലെ ശങ്കരസംഹിതയും ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനവും രചിക്കപ്പെട്ടത് കാഞ്ചിയിലാണ്എന്നുകരുതപ്പെടുന്നു. കന്തപുരാണകര്‍ത്താവായ കാച്ചിയപ്പ ശിവാചാര്യരും കാഞ്ചിയില്‍ വളരെക്കാലം വസിച്ചിരുന്നു. ധര്‍മ്മശാസ്താവിന്റെ ഉത്ഭവകഥയെക്കുറിച്ച് പറയുന്ന രണ്ട് ഗ്രന്ഥങ്ങള്‍ക്കും കാഞ്ചിയും കാമാക്ഷീദേവിയും(ലളിതാദേവിയും) തമ്മിലുള്ള ബന്ധം പ്രകടമാണ്. കാമാക്ഷീ ക്ഷേത്രത്തില്‍കാമാക്ഷീ ശ്രീകോവിലിനു സമീപം ലളിതാപുത്രന്‍ എന്നു ഭക്തര്‍ പുകഴ്‌ത്തുന്ന പൂര്‍ണ്ണാ പുഷ്‌കലാസമേതനായ  ശാസ്താവിന്റെ(അയ്യനാരുടെ) പ്രതിഷ്ഠയുണ്ട്. കാഞ്ചി കാമാക്ഷീക്ഷേത്രത്തിലെ മഹാശാസ്താവിനെ ആരാധിച്ചാണു കരികാലചോഴന്‍(ഏ. ഡി രണ്ടാം നൂറ്റാണ്ട്) യുദ്ധങ്ങളില്‍ വിജയിച്ചത് എന്ന തമിഴകത്തെ ഐതിഹ്യവും ശ്രദ്ധേയം.ലളിതാസ്വരൂപമാര്‍ന്ന വിഷ്ണുവിന്റെ (മോഹിനിയുടെ) പുത്രന്‍ എന്ന സങ്കല്‍പ്പം കാലക്രമത്തില്‍ ഹരിഹരപുത്രന്‍ എന്ന സങ്കല്‍പ്പമായി പ്രസിദ്ധമായി എന്നു അനുമാനിക്കാം.

ശാസ്താവിന്റെ ഉത്ഭവത്തേക്കുറിച്ചു പരാമര്‍ശിക്കുന്ന മൂന്നാം ഗ്രന്ഥം ഭൂതനാഥോപാഖ്യാനമാണ്. ഭൂതനാഥപുരാണം എന്നുംവിളിക്കപ്പെടുന്ന ഈ കൃതി ബ്രഹ്മാണ്ഡ പുരാണത്തിലെ മദ്ധ്യമഭാഗം കേരളഖണ്ഡത്തിന്റെ ഭാഗമാണെന്നുള്ളവാദം നിരര്‍ത്ഥകമാണ് എന്ന് ഇതിന്റെആഖ്യാനശൈലിയിലും ഭാഷയിലും നിന്ന്‌വ്യക്തമാകുന്നു. ഇന്നു ലഭ്യമാകുന്ന ബ്രഹ്മാണ്ഡപുരാണം മൂലകൃതിയില്‍ കേരളഖണ്ഡമോ ഭൂതനാഥോപാഖ്യാനമോ കാണാനാവില്ല.

ശാസ്താവിനേയും അയ്യപ്പനേയും മഹിഷിയേയും പന്തളരാജ്യത്തേയും ശബരിമലക്ഷേത്ര നിര്‍മ്മാണത്തേയും എല്ലാം പരാമര്‍ശിക്കുന്ന ഭൂതനാഥോപാഖ്യാനമാണ് ഇന്ന് പ്രചരിക്കുന്ന ശാസ്താ/അയ്യപ്പ കഥകളുടെയെല്ലാം പ്രഭവകേന്ദ്രം. ഭൂതനാഥോപാഖ്യാനത്തിന്റെ പാഠഭേദങ്ങളേക്കുറിച്ച് ശ്രീഭൂതനാഥസര്‍വ്വസ്വം എന്ന കൃതിയില്‍ വിദ്വാന്‍ കുറുമുള്ളൂര്‍ നാരായണപിള്ള വിശദമാക്കുന്നുണ്ട്.

ഭൂതനാഥോപാഖ്യാനത്തെ ആലുവാതോട്ടുംമുഖം ശ്രീകല്ലറയ്‌ക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് കിളിപ്പാട്ടുരൂപത്തില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ട് എന്ന പേരില്‍ ശ്രീ പ്ലാവട കൃഷ്ണന്‍ നായര്‍കൊല്ലവര്‍ഷം 1104ല്‍(1929ല്‍) ഈ കൃതി പ്രസിദ്ധീകരിച്ചു. (കറുകച്ചാല്‍ അഖിലഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരണസഭയിലെശ്രീ മധു മണിമല ഈ ഗ്രന്ഥം 2011ല്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്)

ഭൂതനാഥ ഉപാഖ്യാനം കിളിപ്പാട്ടിന്റെ പ്രാരംഭത്തില്‍ ഗണപതിയേയും സരസ്വതിയേയും സ്തുതിച്ചശേഷം ഗുരുവായഗോമതീ ദാസശാസ്ത്രികളേയും, ആലുക്കല്‍ ഭഗവതിയേയും, ആലുവാമഹാദേവനെയും, ദണ്ഡനാശിനിയായ ലളിതാദേവിയേയും കുഞ്ഞിക്കൃഷ്ണന്‍ കര്‍ത്താവ് സ്മരിക്കുന്നുണ്ട്. ഗോമതീദാസനെന്നു പ്രഖ്യാതനായ ശ്രീഇലത്തൂര്‍രാമസ്വാമി ശാസ്ത്രികള്‍ തിരുവിതാംകൂറിലെ പ്രമുഖ   ലളിതോപാസകനായിരുന്നു. അദ്ദേഹത്തില്‍ നിന്നും ശ്രീവിദ്യാദീക്ഷ ലഭിച്ചവരില്‍ ചട്ടമ്പിസ്വാമികളും, കേരളവര്‍മ്മവലിയകോയിത്തമ്പുരാനും, കണ്ടിയൂര്‍മഹാദേവശാസ്ത്രികളും ഒക്കെ ഉള്‍പ്പെടുന്നു എന്നാണു കേട്ടുകേള്‍വി. ലളിതോപാസനയും, അഗസ്ത്യനും,തമിഴ് സിദ്ധപരമ്പരയും, ശാസ്താവില്‍ വിലയം പ്രാപിച്ച പന്തളരാജകുമാരനും സിദ്ധനുമായ അയ്യപ്പനും, ശാസ്താസങ്കല്‍പ്പവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കാണാം. ഇവയെല്ലാം ശാസ്താവിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള വഴിതുറക്കുകയാണ്.

നൈമിശാരണ്യത്തില്‍വെച്ച് സൂതന്‍ മുനിമാരോടു ഭൂതനാഥകഥ പറഞ്ഞുകൊടുക്കുന്ന വിധത്തിലാണു ഭൂതനാഥോപാഖ്യാനത്തിന്റെ ഘടന. പതിനഞ്ച് അദ്ധ്യായങ്ങളാണു ഈ ഗ്രന്ഥത്തിലുള്ളത്. മഹിഷിയുടെ വരപ്രാപ്തി, അമൃതമഥനം, ശാസ്താവിന്റെ ജനനം, പന്തളരാജാവിനു ശിശുവായശാസ്താവിനെ ലഭിക്കുന്നത്, സ്വാമിയുടെ വിദ്യാഭ്യാസം, പുലിപ്പാലിനായുള്ളയാത്ര, മഹിഷീനിഗ്രഹം, പന്തളരാജാവിനു സ്വാമി നല്‍കുന്ന ധര്‍മ്മോപദേശങ്ങളടങ്ങിയ ഭൂതനാഥഗീത, ശബരിഗിരിയാത്രാവിധി, അഗസ്ത്യന്റെ ആഗമനം, യുഗധര്‍മ്മം ബ്രാഹ്മണധര്‍മ്മം എന്നിവയുടെ വര്‍ണ്ണനകള്‍, ധര്‍മ്മശാസ്താവിന്റെ വിശ്വരൂപം, പമ്പയുടെ മാഹാത്മ്യം, ശാസ്താപൂജാവിധി, ശബരിമല ക്ഷേത്രപ്രതിഷ്ഠ എന്നിവയാണു ഭൂതനാഥോപാഖ്യാനത്തിലെഉള്ളടക്കം (ഭൂതനാഥ ഉപാഖ്യാനത്തിലെ പതിനഞ്ച് അദ്ധ്യായങ്ങള്‍ ഇനിയുള്ള ഇരുപത് ദിവസങ്ങളിലായി പങ്കുവെയ്‌ക്കാം).

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.