ന്യൂദല്‍ഹി: മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണ്ണറുമായ ഷീലാ ദീക്ഷിതിനെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകയാക്കാന് കോണ്‍ഗ്രസ് തീരുമാനം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി. ചാക്കോ ഇന്നലെ ഷീലാ ദീക്ഷിതിനെ കണ്ടു. ദീക്ഷിത് തന്നെയായിരിക്കും മുഖ്യ പ്രചാരകയെന്ന് ചാക്കോ പറഞ്ഞു.
എന്നാല്‍ ഷീല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസിന് ദല്‍ഹിയില്‍ ഒരു വിലയുറ്റ നേതാവിനെ മത്സരരംഗത്തിറക്കാനില്ലാത്ത സ്ഥിതിയിലാണ് ഷീലയെ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: