അഹമ്മദാബാദ്: ഋതുമതിയായിക്കഴിഞ്ഞാലോ 15 വയസ്സു തികഞ്ഞുകഴിഞ്ഞാലോ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാന്‍ നിയമ തടസമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം 15 വസയുള്ള, അല്ലെങ്കില്‍ ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹമാകാമെന്നാണ് ജസ്റ്റീസ് ജെ.ബി. പര്‍ദിവാല നിര്‍ദ്ദേശിച്ചത്.
ഈ നിയമപ്രകാരം മുസ്ലിം പെണ്‍കുട്ടിക്ക് സ്വമതത്തില്നിന്നല്ലാതെയും രക്ഷിതാക്കളുടെ സമ്മതമില്ലാതെയും വിവാഹമാകാമെന്ന് കോടതി വിശദീകരിച്ചു. 17 വയസുകാരിയെ വിവാഹം ചെയ്തതിന് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് നേരിടുന്ന യുവാവിനെതിരേയുള്ള നടപടികള്‍ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
സൂറത്ത്കാരനായ യൂസഫ് ലോക്ഹത് 17 വയസുകാരിയെ വിവാഹം ചെയ്തു. ഇതിനെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയാണ് കോടതി തള്ളിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശൈവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: