ന്യൂദല്‍ഹി: ഐഎഎസ്സുകാരുടെ അന്തസ്സുയര്‍ത്തിയ നടപടികള്‍ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാന്യതയും പൊതു സേവകത്വവും മെച്ചപ്പെടുത്തുന്ന 18 കല്‍പ്പനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ ജീവനക്കാരുടെ വിശ്വാസ്യതയും അച്ചടക്കവും പൊതുജനങ്ങളോടുള്ള സേവന മനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനാണിത്. ഇതുവഴി ജീവനക്കാരുടെ മാന്യതയും മെച്ചപ്പെടുത്തുക ലക്ഷ്യമിടുന്നു.
ഐഎഎസ്, ഐപിഎസ്,ഐഫ്എസ് (ഫോറസ്റ്റ്) എന്നീ മൂന്നു സര്‍വീസുകള്‍ക്കായി പ്രത്യേകം പെരുമാറ്റച്ചങ്ങള് മോദിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയിരുന്നു. ഇവരൊഴികെയുള്ള കേന്ദ്ര ജീവനക്കാര്‍ക്കാണ് പുതിയ ചട്ടങ്ങള്‍ ബാധകമാകുക. ഇതിന്റെ വിജ്ഞാപനമായി. ഇതിനുള്ള നിയമ നിര്‍മ്മാണം പിന്നാലെയുണ്ടാകും.
ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും വിഭാവനം ചെയ്യുന്ന പൗരാധികാരം പരമാവധി ഉയര്‍ത്തിപ്പിടിക്കുന്നതിന് ജീവനക്കാര്‍ കര്ത്തവ്യമുള്ളവരായിരിക്കണം. പൊതു രംഗത്തെ പെരുമാറ്റം മെച്ചപ്പെട്ടതും ഉത്തരവാദപ്പെട്ടതുമാകണം. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതാകണം പ്രവൃത്തികളെല്ലാം. മാന്യതയും ധാര്‍മ്മികതയും പുലര്‍ത്തുന്നതിനൊപ്പം തന്റെ പൊതു പ്രവര്‍ത്തനരംഗത്ത് എന്തെങ്കിലും സ്വകീയ താല്പര്യങ്ങള് ഉണ്ടെങ്കില്‍ അതു മുന്കൂട്ടിവെളിപ്പെടുത്തുകയും വേണം. അത്തരം വേളകളില്‍ പൊതു താല്പര്യം സംരക്ഷിക്കാന്‍ എന്തു നടപടികള്‍ എടുക്കണോ അതു കൈക്കൊള്ളണം, പുതിയ ചട്ടങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍സിങ് ആലോചിച്ചിരുന്നു. എന്നാല്‍ പ്രതികരണം എന്താകുമെന്നു ഭയന്നും വ്യവസ്ഥകള്‍ സര്‍ക്കാരിനുതന്നെ എതിരാകുമെന്നും ഭയന്ന് യുപിഎ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: