കേരള രാഷ്ട്രീയത്തിന് ഇത്രയും മലീമസമായ ഒരുകാലം ഉണ്ടായിട്ടില്ല. അഴിമതി,ധാര്‍മ്മികത, കോടതി വിധി, വിജിലന്‍സ് അന്വേഷണം ഇതൊന്നും പറഞ്ഞ് ഇനി ഒരാള്‍ക്കും രാജിവെയ്ക്കുകയോ പുറത്തുപോകുകയോ ചെയ്യേണ്ടതില്ല. അത്രയും നല്ല കീഴ്വഴക്കങ്ങളാണ് ചാണ്ടി മന്ത്രിസഭ കേരളത്തിനു സമ്മാനിച്ചിരിക്കുന്നത്.
പൊതുജനത്തിനുവേണ്ട ഒരു കാര്യവും ഇവിടെ നടക്കുന്നില്ല. ഉമ്മന്ചാണ്ടിയെവച്ചുനോക്കിയാല് കെ.കരുണാകരന് എന്ന ഭരണാധികാരി എത്ര സത്യസന്ധനായിരുന്നുവെന്ന് മനസിലാക്കാം. അദ്ദേഹം രണ്ടുവട്ടമാണ് രാജിവെച്ചത്. ചെറുതും വലുതുമായ പ്രഹരങ്ങള്‍ കോടതിയുടെ പക്കല്‍നിന്നും ചാണ്ടിക്ക് കരസ്ഥമായിട്ടുണ്ട്. മുഖത്തുകിട്ടുന്ന ഓരോ അടിയുടെ പാടും അപ്പപ്പോള്‍ തുടച്ച് അപാരമായ തൊലിക്കട്ടിയോടെ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ചോദ്യം കേട്ടില്ലെന്നുനടിക്കുന്ന ആ രംഗം അത്യന്തം ദയനീയമാണ്.
ജോബിന് പുത്തന്‍പുരയ്ക്കല്‍
ശക്തമായ തിരിച്ചടികൊണ്ടുകാര്യമില്ല. നമ്മുടെ ഒരു പോസ്റ്റ് ആക്രമിച്ചാല്‍ പാക്കിസ്ഥാന്റെ പത്ത് പോസ്റ്റ് കടന്നാക്രമണം നടത്തി തകര്‍ക്കണം. അഗ്നിയേയും ശത്രുവിനേയും അല്‍പ്പംപോലും ബാക്കിവയ്ക്കരുതെന്ന് മഹാത്മാക്കള്‍ പറഞ്ഞിട്ടുണ്ട്.
ശ്രീ ഹരി
അവസാനംവരെ ഊര്‍ജ്ജസ്വലനായിരുന്നു എന്നതാണ് ജസ്റ്റിസ് വി. ആര് കൃഷ്ണയ്യരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
നൗഷാദ് പോക്കലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: