Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 661-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 07:52 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയുടെ സമാരംഭത്തില്‍ ഈ വിശ്വമായി പ്രഭാസിച്ചത് ബോധം തന്നെയാണ്. അതിനാല്‍ മൂന്നുലോകങ്ങളും ബ്രഹ്മത്തില്‍ നിന്നും ഭിന്നമല്ല.

“ബ്രഹ്മം സമുദ്രംപോലെയാണ്. സൃഷ്ടികളാകുന്നത് അതിലെ അലകള്‍പോലെയും അവ ജലത്തെ ‘അനുഭവിക്കുന്നതു’പോലെയാണ്. ഈ സൃഷ്ടിക്കു ശേഷവും ശുദ്ധമായ ഉപാധിരഹിതമായ ആനന്ദമുണ്ട്.

അപ്പോള്‍പ്പിന്നെ എവിടെയാണ് ദ്വൈതം? അദ്വൈതം? അല്ലെങ്കില്‍ മറ്റെന്തെങ്കിലും?” സൃഷ്ടിയോ അതിന്റെ അഭാവമോ തമ്മില്‍ എന്താണന്തരം? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ആനന്ദാനുഭവങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?

സുഷുപ്തിയും സ്വപ്‌നവും നിദ്രയിലെ രണ്ടവസ്ഥാവിശേഷങ്ങളാണല്ലോ. അതുപോലെതന്നെയാണ് അനന്തബോധത്തില്‍ മാറി മാറിവരുന്ന പ്രകടിതം, അപ്രകടിതം എന്നീ രണ്ടനുഭവാവസ്ഥകള്‍. ലോകമെന്നത് വെറും സ്വപ്‌നനഗരമാണെന്ന അറിവുള്ളപ്പോള്‍ ഒരുവനിലെ പ്രത്യാശകള്‍ അതിലൂന്നുകയില്ല. ദിവാസ്വപ്‌നക്കാരന്‍ വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളേയും പ്രത്യാശകളേയും വെച്ചുപുലര്‍ത്തുന്നു. അത്തരം ദിവാസ്വപ്‌നങ്ങളിലും ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നുവെങ്കിലും അവയ്‌ക്കൊന്നിനും വാസ്തവത്തില്‍ നിലനില്‍പ്പില്ല.

ഈ ലോകത്തിന്റെ നിലനില്‍പ്പിന് മറ്റെന്തെങ്കിലും വിശദീകരണം നിങ്ങള്‍ തേടുന്നുണ്ടെങ്കില്‍ മനോവിഭ്രാന്തി, മോഹഭ്രമങ്ങള്‍, ഉന്മാദാവസ്ഥ, പിച്ചും പേയും പറയുന്ന അവസ്ഥ എന്നിവയെല്ലാം സത്യമാകാനുള്ള സാദ്ധ്യതകളെയും അംഗീകരിച്ചുകൂടെ?

മനസ്സിനെ പലതരത്തില്‍ മാറ്റിമറിക്കുന്നതില്‍നിന്നുമുള്ള നിയന്ത്രണമാണ് ധ്യാനതലത്തില്‍ നാം അഭ്യസിക്കുന്നത്. പരമമായ ജഡാവസ്ഥയാണത്. എന്നാല്‍ മനസ്സ് യഥേഷ്ടം മേഞ്ഞു നടക്കുന്നതാണ് വൈവിദ്ധ്യതയെ ഉണ്ടാക്കാനുള്ള കാരണം. അതാണ് സംസാരഹേതു.

അത്തരം ധ്യാനപരിശീലനംകൊണ്ട് സമതാഭാവം ഉണ്ടാവുകയില്ല. ബലംപ്രയോഗിച്ച് മനസ്സിനെ നിയന്ത്രിച്ച് എല്ലാ ഉപാധികളും നിരോധിച്ചാല്‍ മോക്ഷം ലഭ്യമാണെങ്കില്‍ സുഷുപ്തിയവസ്ഥയും അങ്ങിനെയുള്ളതല്ലേ? അതിനാല്‍ സൃഷ്ടിയെന്നത് മിഥ്യയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ മാത്രമേ മോക്ഷദായകമായ ആത്മജ്ഞാനം അങ്കുരിക്കുകയുള്ളൂ. അങ്ങിനെയുള്ള മോക്ഷം നിര്‍വികല്‍പസമാധി അന്തമില്ലാത്തതും അനന്തവും ഉപാധിരഹിതവുമാണ്.

യാതൊരു കാലുഷ്യവുമില്ലാതെ സാധകന്‍ ആത്മജ്ഞാനത്തില്‍ രൂഢമൂലനായി നിലകൊള്ളുന്നു. ഈയവസ്ഥയ്‌ക്കാണ് ശാശ്വതമായ നിദ്ര, തുരീയം, നിര്‍വാണം, മോക്ഷം എന്നൊക്കെപ്പറയുന്നത്. ധ്യാനാവസ്ഥഎന്നത് പൂര്‍ണ്ണപ്രബുദ്ധതയുടെ തലത്തിലാണുള്ളത്. വസ്തുപ്രപഞ്ചം മിഥ്യയാണെന്ന അവബോധം പരമമായ ഉദ്ബുദ്ധതയാണ്. അത് ജഡാവസ്ഥയല്ല, സുഷുപ്തിയല്ല, നിര്‍വികല്‍പമോ സവികല്‍പമോ ആയ സമാധിയല്ല. സങ്കല്‍പ്പിച്ചുണ്ടാക്കിയ ഒരുയഥാര്‍ത്ഥതലവുമല്ല.

അതില്‍ വിശ്വം നിലകൊള്ളുകയും അതേസമയം വിലയനം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ഏകത, അനേകത, വൈവിദ്ധ്യത, അവയുടെ പലവിധം സംഘാതങ്ങള്‍, ഒന്നുമില്ല. ഇവയുടെ അഭാവവും അതിലില്ല. അത് പരമപ്രശാന്തതയാണ്. അതിലുള്ളതും പരമപ്രശാന്തതയാണ്.

ഈ ശാസ്ത്ര ഗ്രന്ഥത്തെ രാത്രിപകലുകള്‍ മുഴുവന്‍ നിസ്തന്ദ്രമായി പഠനം ചെയ്തു ഗവേഷണം ചെയ്തു മാത്രമേ ഈയറിവ് ഉണര്‍വ്വായി നമ്മില്‍ അങ്കുരിക്കൂ. തീര്‍ത്ഥാടനം, ദാനം, ജ്ഞാനസമ്പാദനം, ധ്യാനം, യോഗാഭ്യാസം, തപസ്സ്, യാഗകര്‍മ്മാദികള്‍ ഇവയ്‌ക്കൊന്നും പരിപൂര്‍ണ്ണതയെ പ്രദാനം ചെയ്യാന്‍ കഴിയില്ല.

സ്വര്‍ഗ്ഗം മുതലായ താല്‍കാലിക ഫലങ്ങള്‍ നല്‍കാന്‍ അവയ്‌ക്കാകുമായിരിക്കുമെങ്കിലും മനോമോഹം ഇല്ലാതാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ക്കൊന്നിനും കഴിയില്ല. മോഹം മായണമെങ്കില്‍ ആത്മജ്ഞാനം ഉണരണം. അതിന് ഈ ഗ്രന്ഥം ശ്രദ്ധയോടെ പഠിക്കുന്നതുപോലെ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗവുമില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.