Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാരിസണ്‍ കയ്യേറിയ 29185 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 01:04 am IST
in Kerala

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കയ്യേറിയ നാല് ജില്ലകളിലെ 29185 ഏക്കര്‍ ഭൂമി സ്‌പെഷ്യല്‍ ഓഫീസറും എറണാകുളം കളക്ടറുമായ എം.ജി.രാജമാണിക്യം ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് ഹാരിസണ്‍ പ്രതിനിധികള്‍ക്ക് കൈമാറി.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള ഭൂസംരക്ഷണ ആക്ട് 1957 റൂള്‍ 58 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഭൂമിയാണ് ഏറ്റെടുത്തത്. സ്‌പെഷ്യല്‍ ഓഫീസറുടെ പ്രവര്‍ത്തനത്തിനെതിരെ ഹാരിസണ്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സ്ഥാപിച്ച ശേഷം ഭൂമി ഏറ്റെടുക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഹാരിസന്റെ ഉള്‍പ്പെടെ 62600 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. പിന്നീട് ഭൂമി ഏറ്റെടുത്തതായി കാണിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

ഒരു മാസം ഹാരിസണ് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. ലാന്റ് റവന്യൂ കമ്മീഷണര്‍ക്കോ സര്‍ക്കാരിനോ അപ്പീല്‍ നല്‍കാം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാം. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ 25 ഓളം ആക്ടുകളും റൂളുകളും കോടതി വിധികളും വ്യാഖ്യാനിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ മുമ്പാകെ ചോദ്യം ചെയ്യുന്നതിനാവശ്യമായ യാതൊരു രേഖകളും ഹാരിസണിന്റെ കൈവശമില്ല. കോടതിയെ സമീപിച്ച് പരമാവധി ഏറ്റെടുപ്പിക്കല്‍ വൈകിക്കാനാണ് ഹാരിസണ്‍ ലക്ഷ്യമിടുന്നത്.

കൊല്ലംജില്ലയിലെ തെന്മല, ആര്യങ്കാവ് വില്ലേജുകളിലും പത്തനംതിട്ട ജില്ലയിലെ പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം വില്ലേജുകളിലെയും കോട്ടയം ഇടക്കുന്നം, എരുമേലി നോര്‍ത്ത് വില്ലേജുകളിലെയും ഇടുക്കി കോടിക്കുളം, കണ്ണന്‍ദേവന്‍ഹില്‍സ്, രാജകുമാരി, ചിന്നക്കനാല്‍, പെരിയാര്‍, പീരുമേട്, പൂപ്പാറ വില്ലേജുകളിലുമായുള്ള 29815 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.

കൊല്ലം തെന്മല നാഗമല എസ്റ്റേറ്റ് (1376 ഏക്കര്‍) ഇസ്ഫീല്‍ഡ് എസ്റ്റേറ്റ് (571) മിഡ്‌ലോത്തിയന്‍ എസ്‌റ്റേറ്റ് ( 437) നമ്പ്യാര്‍ എസ്റ്റേറ്റ് (162), കുറവന്‍ താവളം എസ്റ്റേറ്റ് (1230), എന്നിവ ഏറ്റെടുത്തിട്ടുണ്ട്. ആര്യങ്കാവ് വില്ലേജില്‍ വെഞ്ച്വര്‍ എസ്റ്റേറ്റ് (407) ഫ്‌ളോറന്‍സ് എസ്‌റ്റേറ്റ് (16), ലിറ്റില്‍ ആനചാടി (225), നെടുമ്പാറ (231), ന്യൂ മൗര്യപഞ്ചന്‍ (43) ചിന്നകുലരാത്തി (53), എ ആന്റ് ബി ബ്ലോക്ക് (711), ന്യൂസ്വര്‍ണഗിരി (208), ഫ്‌ളോറന്‍സ് 2 (38), വെഞ്ച്വര്‍ 2 (39), തുരുത്തി ( 123), ന്യൂപഞ്ചമല (3) എന്നിവ ഏറ്റെടുത്തവയിലുണ്ട്.

പത്തനംതിട്ടയില്‍ കോഴഞ്ചേരി അരുവാപ്പുലം വില്ലേജില്‍ 2632 ഏക്കര്‍ വരുന്ന കോന്നി എസ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. പെരുനാട് വില്ലേജിലെ ളാഹ, പെരുമണ്‍ എസ്റ്റേറ്റുകളിലെ 2680.40 ഏക്കര്‍ ഭൂമിയും മലയാലപ്പുഴ വില്ലേജിലെ കുമ്പഴ എസ്റ്റേറ്റിലെ 2500 ഏക്കറും കോട്ടയം ഇടക്കുന്നം, എരുമേലി നോര്‍ത്ത് വില്ലേജുകളില്‍പ്പെടുന്ന മുണ്ടക്കയം എസ്റ്റേറ്റിലെ 1381 ഏക്കറും ഏറ്റെടുത്തു.

ഇടുക്കി കോടിക്കുളം വില്ലേജിലെ കാളിയാര്‍ (1490), കെഡിഎച്ച് വില്ലേജിലെ ലോക്ക് ഹാര്‍ട്ട് (1697), രാജകുമാരിയിലെ സൂര്യനെല്ലി( 673), ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലി (1614) പൂപ്പാറ വില്ലേജിലെ തോണ്ടിമല, മുടക്കാട്, ആനയിറങ്കല്‍, ചിന്നക്കനാല്‍ എസ്‌റ്റേറ്റ് (787) പൂപ്പാറ എസ്റ്റേറ്റ് (364), പീരുമേട് പട്ടുമലൈ (716), പെരിയാര്‍ വില്ലേജില്‍പ്പെട്ട വാളാര്‍ഡി , പ്ലാക്കാട്, അരണക്കുടി, മുങ്കലാര്‍, പശുമല ഡൈമോക് എസ്‌റ്റേറ്റുകളില്‍പ്പെട്ട 6315 ഏക്കര്‍ എന്നിവ ഏറ്റെടുത്ത ഭൂമിയില്‍പ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)
World

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.