Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍ (1)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:28 am IST
in Samskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 1

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര

രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ

ഇന്ന് വൃശ്ചികം ഒന്ന്. ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിക്കുകയാണ്. തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതവിശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി. ഈ പുണ്യദിനങ്ങളെ സാര്‍ത്ഥകമാക്കുന്നതിന് ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര ഇന്നു മുതല്‍ ആരംഭിക്കുകയാണ്.

സര്‍വമംഗള സ്വരൂപനായ ഭഗവാന്‍ ശ്രീപരമേശ്വരന്റേയും വിശ്വസംരക്ഷകനായ ഭഗവാന്‍ മഹാവിഷ്ണുവിന്റേയും ശക്തി ഒന്നു ചേര്‍ന്ന ദിവ്യാവതാരമാണു കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ്. അധര്‍മ്മം നടമാടുന്ന കലിയുഗത്തില്‍ സജ്ജനങ്ങളെ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന ധര്‍മ്മജ്യോതിസ്സാണു ശാസ്താവ്. അയ്യനായും, അയ്യനാരായും, അയ്യപ്പനായും ഭക്തകോടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരകസ്വരൂപന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഹിമകളിലൂടെ ഒരു യാത്രയാരംഭിക്കുകയാണ്.

ഹരിഹരപുത്രനായ ഈ ദേവനു ധര്‍മ്മശാസ്താവ് എന്ന നാമധേയം നല്‍കിയതിന്റെ സാംഗത്യം നോക്കാം. ‘ധര്‍മ്മസ്യ ശാസനഃകര്‍ത്താ ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാല്‍ ധരിക്കപ്പെടുന്നതാണു ധര്‍മ്മം (ധരതി ലോകാന്‍ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധര്‍മ്മം. സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധര്‍മ്മം. ധര്‍മ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്‌തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധര്‍മ്മത്തിന്റെ പത്ത് ലക്ഷണങ്ങള്‍ (ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ ധര്‍മ്മശാസ്താവിലേക്കു നാം എത്തുന്നു. ഈ ധര്‍മ്മാനുഷ്ഠാനം പ്രായോഗികവല്‍ക്കരിക്കപ്പെട്ടതാണു നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം. ഇതേക്കുറിച്ച് തുടര്‍ന്നുള്ള ദിനങ്ങളില്‍ വിശദമാക്കുന്നതാണ്).

ശാസ്താ (ശാസ്താവ് എന്ന് മലയാള പ്രയോഗം) ശബ്ദത്തിനു രാജാവ് (ഭരണകര്‍ത്താവ്), ആചാര്യന്‍ (ഉപാധ്യായന്‍), ശാസകന്‍ (ശിക്ഷിക്കുന്നവന്‍), പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം പറയാം. ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍, ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശിക്ഷിക്കുന്നവന്‍ (ഹിംസാദികളായ അധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശാസിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠരാക്കുന്നവന്‍), ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ നമുക്കു സ്വീകരിക്കാം. ശാസനഃകര്‍ത്താ എന്നതിനു നേര്‍വഴികാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വഴികാണിക്കുന്നവനാണു ധര്‍മ്മശാസ്താവ്. തത്ത്വമസി (തത് ത്വം അസി-  അതു നീയാകുന്നു) എന്ന ശാശ്വതസത്യത്തിലേക്ക്; ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന അദ്വൈത തത്വത്തിലേക്ക് നേര്‍വഴികാണിക്കുന്നവനാണ് ധര്‍മ്മശാസ്താവ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.