ഇതിനെല്ലാം നിയമപരമായ സംവരണത്തിന്റെ ആവശ്യം ഉണ്ടോ?
ഈ കാലഘട്ടത്തില്‍ അനിവാര്യം തന്നെയാണ് ഇത്തരം നിയമങ്ങള്‍.കാരണം കാരുണ്യമില്ലാത്ത സ്ത്രീ മനസുകള്‍ ബസ്സില്‍ ഇരുപ്പുറപ്പിച്ചാല്‍ ലക്ഷ്യസ്ഥാനം കാണാതെ അവിടെ നിന്നും ചലിക്കുകയില്ല.അത് യുവതികളായാലും രണ്ട് പെറ്റവരായാലും.പെന്ഷന് പ്രായം കഴിഞ്ഞ വല്ല്യമച്ചിമാര് അവരുടെ ഇരിപ്പിടം പങ്ക് വെച്ച് നല്കുകയെങ്കിലും ചെയ്യും.പുരുഷന്മാര് ഈ കാര്യത്തില്‍ മഹാബലിമാരാണ്.
കുഞ്ഞുമായി ഒരമ്മ കയറി വരുമ്പോള്‍ ചില യുവതികള്‍ സ്ഥിരം യാത്ര ചെയ്യുന്ന വീഥിയാണെങ്കിലും ആദ്യയാത്രയുടെ മനോഭാവത്തില്‍ പുറത്തേയ്ക്ക് കണ്ണും നട്ടിരിക്കുന്ന കാഴ്ച ഒരേസമയം രസവും വിഷമവും ഉണര്‍ത്തുന്ന അനുഭവം തന്നെയാണ്.
മനുഷ്യ മനസാക്ഷിക്ക് ചെയ്യാവുന്ന, യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ നിയമം വന്നാല്‍ മാത്രമെ ചെയ്യൂ എന്നത് വേദന ജനകമായ കാര്യമാണ്.
മുകേഷ് ജി
നല്ലകാര്യം, കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ്സുകളില്‍ അഞ്ച് ശതമാനം സീറ്റാണ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്യുന്നത്. ഇത്തരം സീറ്റുകള്‍ക്ക് മുകളില്‍ ‘കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ’ എന്ന് രേഖപ്പെടുത്താതെ കണ്ടക്ടര്‍ ആവശ്യപ്പെടുന്ന യാത്രക്കാരന്/യാത്രക്കാരി, കയ്ക്കുഞ്ഞുമായി വരുന്ന സ്ത്രീക്ക് സീറ്റ് ഒഴിഞ്ഞു നല്‍കണം എന്ന നിയമം വരണം.
വിനീത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: