Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍പ്പൂരപ്രിയന്‍ (14)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 03:06 pm IST
in Samskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 14

അയ്യപ്പന്റെ പ്രസിദ്ധമായ മറ്റൊരു നാമമാണു കര്‍പ്പൂരപ്രിയന്‍. കര്‍പ്പൂരാരതിയും കര്‍പ്പൂരാഴിയും അയ്യപ്പനു പ്രിയങ്കരമായതുമൂലം ഭഗവാന്‍ കര്‍പ്പൂരപ്രിയന്‍ എന്നു പ്രസിദ്ധനായി. കര്‍പ്പൂരപ്രിയനേ ശരണമയ്യപ്പാ എന്നു നാം ശരണംവിളിക്കുകയും ചെയ്യുന്നു.

ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍

കൈകൂപ്പിത്തൊഴുതുരുകുമ്പോള്‍

പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും

കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍

വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ശബരിമലയിലെ കര്‍പ്പൂരസുഗന്ധം പോലെതന്നെ ഭക്തര്‍ക്കു പ്രിയങ്കരവുമായിക്കഴിഞ്ഞു.

അയ്യപ്പന്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത പൂജാവസ്തുവാണു കര്‍പ്പൂരം. മാലയിടുന്നതുമുതല്‍ മലയാത്ര കഴിഞ്ഞു മാല അഴിക്കുന്നതുവരെയുള്ള എല്ലാ ചടങ്ങുകളിലും കര്‍പ്പൂരദീപം ആവശ്യമാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടുതൊഴുതു ശരണംവിളിച്ചു ഭക്തര്‍ മാലയിടുന്നു. തുടര്‍ന്ന് എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും കര്‍പ്പൂരദീപം കൊളുത്തി ശരണംവിളിച്ച് അയ്യപ്പനെ ആരാധിക്കണം. അയ്യപ്പനു മുന്നില്‍ സമര്‍പ്പിക്കാനായി ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു.

മലയാത്രയ്‌ക്കു കെട്ടുനിറച്ചുകഴിഞ്ഞാല്‍ കര്‍പ്പൂരാരതി നടത്തി ഗുരുസ്വാമി കെട്ടുതാങ്ങിതരുന്നു. പിന്നീട്‌ തേങ്ങയുടച്ച്‌ യാത്രയാരംഭിക്കുന്ന അയ്യപ്പന്മാര്‍ വഴിയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചുവന്ദിക്കുന്നു. വിശ്രമശേഷം കെട്ടുവീണ്ടും ശിരസ്സിലേറ്റുന്നതിനുമുന്‍പും ആരതി ചെയ്യാറുണ്ട്. പമ്പയില്‍ മലകയറുമ്പോഴും കര്‍പ്പൂരം കത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ തിരക്കുമൂലവും സുരക്ഷാകാരണങ്ങളാലും പമ്പയിലും സന്നിധാനത്തും കര്‍പ്പൂരം കത്തിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ വഴിപാടുകളായി ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുവിധേയരായി കര്‍പ്പൂരാഴി നടത്താറുണ്ട്.

അന്തസ്‌തേജോ ബഹിസ്‌തേജോഏകീകൃത്യാമിതപ്രഭം

ത്രിധാദേവൈ പരിഭ്രാമ്യ കളദീപം നിവേദയേത്

എന്ന്കര്‍പ്പൂരാരതി നടത്തുമ്പോഴും

അഗ്നിജിഹ്വാംമഹാജിഹ്വാം സപ്തജിഹ്വാം നമാമ്യഹം

ശാസ്തൃദേവമുഖംവന്ദേ വീതിഹോത്രം പ്രഭാകരം

എന്ന്കര്‍പ്പൂരാഴി പ്രദക്ഷിണം ചെയ്യുമ്പോഴുംജപിക്കേണ്ടതാണ്.

സന്നിധാനത്തു കൊടിമരത്തിനു സമീപം കര്‍പ്പൂരത്തറയില്‍ കര്‍പ്പൂരം സമര്‍പ്പിക്കുകയായിരുന്നു മുന്‍പ് പതിവ്. ഇന്നുകര്‍പ്പൂരത്തറയില്ല. തിരുമുറ്റത്തുണ്ടായിരുന്ന ആഴി പതിനെട്ടാം പടിക്കുതാഴേക്കു മാറ്റിയിരിക്കുന്നു. മാസപൂജകള്‍ക്കും മറ്റും നടതുറന്നാല്‍ ശ്രീകോവിലില്‍ നിന്നുംകൊളുത്തുന്ന ദീപം കൊണ്ടാണു ആഴിജ്വലിപ്പിക്കുന്നത്. നെയ്‌ത്തേങ്ങകളുടെ മുറികളും കര്‍പ്പൂരാദിസുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന്എരിയുന്ന ആഴിസന്നിധാനത്തെ സുഗന്ധപൂരിതമാക്കുന്നു.

കര്‍പ്പൂരശബ്ദത്തിന്റെ അര്‍ത്ഥം ധാരാളമായി സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നത്(കൃവിക്ഷേപേ പുരി ആപ്യായനേ) എന്നാണ്. ഘനസാരം, ഹിമവാലുകാ, ചന്ദ്രസംജ്ഞം, സിതാഭ്രം എന്നിങ്ങനെ സംസ്‌കൃത ഭാഷയില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കര്‍പ്പൂരവൃക്ഷത്തില്‍ നിന്നാണുലഭിക്കുന്നത്. തണുപ്പു നല്‍കുന്നതും തിക്തരസത്തോടുകൂടിയതുമായ കര്‍പ്പൂരത്തിനു വാത, കഫ ജന്യരോഗങ്ങളെ ശമിപ്പിക്കുവാനുള്ളകഴിവുണ്ട്. അതിനാല്‍ ആയുര്‍വേദഔഷധങ്ങളില്‍ കര്‍പ്പൂരത്തിനും സ്ഥാനമുണ്ട്.കത്തിക്കുമ്പോള്‍ സുഗന്ധം പരത്തി ഒന്നുമവശേഷിപ്പിക്കാതെ (ഭസ്മം പോലും ഇല്ലാതെ)എരിഞ്ഞുതീരുന്നതാണു കര്‍പ്പൂരം.

അയ്യപ്പസന്നിധിയില്‍ നിന്നെരിയുന്ന കര്‍പ്പൂരനാളങ്ങള്‍ക്കു സമമാകണം ഭക്തരും. ഭഗവാനു മുന്നില്‍ജ്ഞാനാഗ്നിയില്‍ എരിഞ്ഞ് ശുദ്ധീകരിക്കപ്പെട്ട് ലോകത്തിനു സുഗന്ധം പരത്തിവേണം ഓരോ മനുഷ്യനും മടങ്ങേണ്ടത്. അപ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ധാരാളമായി സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കര്‍പ്പൂരമായിമാറുന്നു. ആ കര്‍പ്പൂരം ഭഗവാനു ഏറ്റവും പ്രിയങ്കരവുമാകുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.