കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളില് നിന്നുള്ള കേന്ദ്ര മെഡിക്കല്‍ സംഘം ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. താറാവുകളെ കൊന്ന് സംസ്കരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നുപേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് സംഘം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചത്. സംഘത്തിന് നേതൃത്വം കൊടുക്കുന്ന ഡോ. സി.എസ്. അഗര്‍വാള്‍, പകര്‍ച്ചരോഗ വിദഗ്ദ്ധന് ഡോ. നവീന്‍ ഗുപ്ത, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ദേശ് ദീപക് എന്നിവര്‍ ഇവരെ നേരിട്ട് പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി, സാമ്പിളുകള്‍ ശേഖരിച്ചു. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. കരുതല്‍ നടപടികളുടെ ഭാഗമായി അഡ്മിറ്റ് ചെയ്തിരിക്കുന്നവരെ നിരീക്ഷണത്തിനുശേഷം താമസിയാതെ വിട്ടയയ്ക്കും.
ഡിഎംഒ ഡോ. എന്‍.എം. ഐഷാബായി, ജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റ ഫിസിഷ്യന്‍ ഡോ. സിന്ധു ജി. നായര്‍, സൂപ്രണ്ട് ഡോ. ജോര്‍ജ് എസ്. പാലമറ്റം എന്നിവര്‍ക്ക് വിദഗ്ധസംഘം നിര്‍ദ്ദേശങ്ങള്‍ നല്കി.
പക്ഷിപ്പനി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രതേ്യകം ക്രമീകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു. ഐസൊലേഷന്‍ വാര്‍ഡായി ക്രമീകരിക്കേണ്ട സ്ഥലവും സംഘം നേരിട്ട് പരിശോധിച്ച് വിലയിരുത്തി.
പക്ഷിപ്പനി മനുഷ്യരില്‍ പടരാതിരിക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി. മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. ആര്. സജിത് കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റിജി തോമസ്, ഡി.എം.ഒ ഡോ. എന്‍.എം. ഐഷാബായി എന്നിവരുമായി മെഡിക്കല്‍ സംഘം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: