Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍; റിയല്‍എസ്റ്റേറ്റ്, ബാങ്ക്, ഫിനാന്‍സ്, ഓട്ടോ ഓഹരികള്‍ തകര്‍ന്നു; എഫ് എംസിജിക്ക് നേട്ടം

റിയാല്‍റ്റി മേഖലയിലെ ഓഹരികള്‍ ചൊവ്വാഴ്ച വന്‍ നഷ്ടം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം ഈ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ക്കായിരുന്നു. ഏകദേശം നാല് ശതമാനത്തോളമാണ് നഷ്ടമുണ്ടാക്കിയത്. ലോഹ മേഖലയിലെ ഓഹരികള്‍ക്ക് 2.4 ശതമാനം നഷ്ടമുണ്ടായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 7, 2024, 11:16 pm IST
in Business

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും തകര്‍ന്നു. സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍ എത്തിയപ്പോള്‍ ഒരാഴ്ച മുന്‍പ് 22600ല്‍ എത്തിയിരുന്ന നിഫ്റ്റി ചൊവ്വാഴ്ച 22,300ല്‍ എത്തി നിന്നു. ഇതോടെ ഇത്രയും കാലം ഉയര്‍ന്നുകൊണ്ടേയിരുന്ന ഓഹരിവിപണി നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറെക്കാലമായി ഓഹരികളില്‍ നിക്ഷേപിച്ചവര്‍ അതെല്ലാം വിറ്റ് ലാഭമെടുക്കുകയാണെന്ന് കരുതുന്നു. എന്തായാലും സെന്‍സെക്സ് 74000 പോയിന്‍റിന് താഴെയും നിഫ്റ്റി 22450 പോയിന്‍റിനും താഴെ നിന്നാല്‍ വിപണി ദുര്‍ബലമായി തന്നെ തുടരുമെന്നാണ് കൊടക് സെക്യൂരിറ്റി മേധാവി ശ്രീകാന്ത് ചൗധരിയുടെ വിലയിരുത്തല്‍. ഇതിലും താഴേക്ക് പോയാല്‍ നിഫ്റ്റി 22100ലേക്കും 22000 ലേക്കും വീഴാമെന്നും വിലയിരുത്തപ്പെടുന്നു. അതുപോലെ സെന്‍സെക്സ് 74000നും താഴേക്ക് പോയാല്‍ അത് 73000ലേക്ക് വരെ ഇറങ്ങാം.

മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളും തകര്‍ന്നു
കഴിഞ്ഞ കുറെ നാളുകളായി മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളുടെ പൊതു ട്രെന്‍ഡ് നേട്ടങ്ങളുടേതായിരുന്നു. ഈ ചെറിയ വിലയുള്ള ഓഹരികള്‍ വന്‍തോതില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇവയാണ് ഇപ്പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലംപൊത്തുന്നത്. 5000 കോടിക്കും 20,000 കോടിക്കും ഇടയില്‍ വിപണി മൂല്യം ഉള്ള കമ്പനികളാണ് മിഡ് ക്യാപ്. ഓഹരികള്‍. 5000 കോടിക്ക് താഴെ വിപണിമൂല്യം ഉള്ള കമ്പനികളാണ് സ്മാള്‍ ക്യാപ് കമ്പനികള്‍.
ചൊവ്വാഴ്ച മിഡ് ക്യാപ് ഓഹരികള്‍ 1.9 ശതമാനവും സ്മാള്‍ ക്യാപ് ഓഹരികള്‍ 1.65 ശതമാനവും താഴ്ന്നു. കഴിഞ്ഞ കുറെ മാസങ്ങളായി വന്‍തോതില്‍ ഉയര്‍ന്ന ഓഹരികളുടെ ഇപ്പോഴത്തെ തകര്‍ച്ച ഒരു പുതിയ ദിശാമാറ്റത്തിന്റെ സുചനയാണോ എന്ന ചോദ്യം ഉയരുകയാണ്.

റിയാല്‍റ്റി, ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍റ് ഗ്യാസ് മേഖലകള്‍ക്ക് നഷ്ടം

റിയാല്‍റ്റി മേഖലയിലെ ഓഹരികള്‍ ചൊവ്വാഴ്ച വന്‍ നഷ്ടം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം ഈ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ക്കായിരുന്നു. ഏകദേശം നാല് ശതമാനത്തോളമാണ് നഷ്ടമുണ്ടാക്കിയത്. ലോഹ മേഖലയിലെ ഓഹരികള്‍ക്ക് 2.4 ശതമാനം നഷ്ടമുണ്ടായി. പ്രിസ്റ്റീജ് (7ശതമാനം) ഫീനിക്സ് മില്‍സ് (5.41 ശതമാനം), ശോഭ ലിമിറ്റഡ് (4 ശതമാനം), ഡിഎല്‍എഫ് (4.09 ശതമാനം), മാക്രോടെക് ലിമിറ്റഡ് (3.22 ശതമാനം) എന്നിങ്ങനെ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ തകര്‍ന്നു.

ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ തകര്‍ന്നിരുന്നു. ഏകദേശം 1.83 ശതമാനം വരെ ഈ വിഭാഗത്തില്‍പ്പെട്ട ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോയില്‍ ടാറ്റാ മോട്ടോഴ്സ് ഓഹരിയുടെ തകര്‍ച്ച ഷോക്കായിരുന്നു. ചൊവ്വാഴ്ട 1015 രൂപയില്‍ ഉണ്ടായിരുന്ന ടാറ്റാ മോട്ടോഴ്സ് ഓഹരി 28 രൂപയോളം ഇടിഞ്ഞ് 988 രൂപയില്‍ എത്തി. ബജാജ് ഓട്ടോ 9052 രൂപയില്‍ നിന്നും 360 രൂപയോളം നഷ്ടത്തില്‍ 8692 രൂപയില്‍ അവസാനിച്ചു. ടിവിഎസ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര എന്നിവ തകര്‍ന്നു. ബുള്ളറ്റ് കമ്പനിയുടെ ഐഷര്‍ മോട്ടോഴ്സ് മാത്രം നേരിയ നേട്ടമുണ്ടാക്കി.

ഓയില്‍ ആന്‍റ് ഗ്യാസ് മേഖലയ്‌ക്ക് രണ്ട് ശതമാനത്തോളം നഷ്ടമുണ്ടായി. ഹെല്‍ത്ത് മേഖലയിലെ ഓഹരികള്‍ രണ്ട് ശതമാനത്തോളം തകര്‍ന്നു.

നേട്ടത്തില്‍ മുന്‍പന്തിയില്‍ എഫ് എം സിജി കമ്പനികള്‍; മാരികോ, ഗോദ്റെജ് കണ്‍സ്യൂമര്‍ നേട്ടമുണ്ടാക്കി

ഉപഭോക്തൃ ഉല്പന്നങ്ങളുടെ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നിരുന്നു. ഉപഭോക്തൃ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മാരികോ ഓഹരി വില 10 ശതമാനം ഉയര്‍ന്നു. 2025ല്‍ മെച്ചപ്പെട്ട സാമ്പത്തിക പുരോഗതി കമ്പനി നേടുമെന്നാണ് കരുതുന്നത്. മാരികോയുടെ ഓഹരി ചൊവ്വാഴ്ച 530 രൂപയില്‍ നിന്നും 51 രൂപയോളം ഉയര്‍ന്ന് 582 രൂപയില്‍ അവസാനിച്ചു.

ഗോദ് റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിനും വന്‍മുന്നേറ്റമായിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം മെച്ചപ്പെട്ടിരുന്നു. ചൊവ്വാഴ്ച 1250 രൂപയുണ്ടായിരുന്ന ഓഹരി 69 രൂപ നേട്ടമുണ്ടാക്കി 1320 രൂപയില്‍ അവസാനിച്ചു.

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശം ഫിനാന്‍സ്, ബാങ്കിംഗ് മേഖലയ്‌ക്ക് തിരിച്ചടിയായി
ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശം കാരണം ബാങ്ക് ഓഹരികള്‍ പലതും തകര്‍ന്നിരുന്നു. പ്രത്യേകിച്ചും പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍. ഫിനാന്‍സ് മേഖലയിലെ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഏകദേശം 0.92 ശതമാനത്തോളം തകര്‍ന്നിരുന്നു.

ഡോളര്‍ ശക്തിപ്പെട്ടത് സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് നേട്ടമായി
ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഐടി ഓഹരികള്‍ ഉയര്‍ന്നു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.

രൂപ 20 പൈസ നഷ്ടമുണ്ടാക്കി
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 20 പൈസയുടെ നഷ്ടമുണ്ടാക്കി. തിങ്കളാഴ്ച 83 രൂപ 30 പൈസയില്‍ നിന്നിരുന്ന രൂപ ചൊവ്വാഴ്ച 83 രൂപ 50 പൈസയിലേക്ക് താഴ്ന്നു. ഒരു ഘട്ടത്തില്‍ 83 രൂപ.65 പൈസയില്‍ നിന്നിരുന്ന ഇന്ത്യന്‍ രൂപ പിന്നീട് 83 രൂപ 50 പൈസയിലേക്ക് ഉയര്‍ന്നു.

Tags: Tata motorsNIFTYNSEBSEsharesSensexBajaj AutoMaricoShare market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.