ലോകത്തില്‍ ജീവിച്ചിരിക്കുന്ന കാലത്ത് സദ്ഗുരുവിന്റെ ഉപദേശമനുസരിച്ച് സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കേ സദ്ഗുരുവിന്റെ ഗുണം സിദ്ധിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് ആത്മഗുണം ഭവിക്കുകയില്ല. സദ്ഗുണം രൂപപ്പെടുന്നവരുടെ ആത്മാവില്‍ സദ്ഗുരു വാഴുന്നു.
ഗുരുവിന്റെ തിരുശബ്ദം അവര്‍ക്കറിയാം. അവര്‍ ഗുരുവുമായി ബന്ധിച്ചിരിക്കുവാന്‍ എപ്പോഴും ജാഗരൂകരായിരിക്കും. അവര്‍ക്കു ഗുരു കൂടാതെ വേറെ ഈശ്വരനില്ല. ഇതൊക്കെ മനസ്സിലാക്കി ജീവിതം നയിക്കണം. ഗുരുവിന്റെ ഉപദേശത്തിനപ്പുറം ഉപദേശിക്കാന്‍ വരുന്നവരെ വെറുക്കുക. അങ്ങനെയുള്ള ഉപദേശം ഫലവൃക്ഷത്തിന്റെ ചുവട്ടില്‍ ചൂടുവെള്ളം ഒഴിക്കുംപോലെയുള്ളൂ.”
















