മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടിലെ ഫഌഡ്ലിറ്റ് കോര്‍ട്ടില്‍ സംഘടിപ്പിച്ച പ്രീ-നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ബിപിസിഎല്‍ കൊച്ചിയും വനിതകളില്‍ തിരുവനന്തപുരം കെഎസ്ഇബിയും ജേതാക്കളായി.
പുരുഷ ഫൈനലില്‍ ബിപിസിഎല്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കേരളാപോലീസിനെ പരാജയപ്പെടുത്തി. വനിതകളില്‍ കെഎസ്ഇബി ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് കേരളാ സിക്സസിനെ തകര്‍ത്തു. ജോണി അറക്കന് സമ്മാനവിതരണം നടത്തി.
സമാപന സമ്മേളനത്തില്‍ പി.കെ. റോജി, പി.ബി. ശിവന്, എം.കെ. ഷിഹാബുദ്ദീന്, കൈപ്പാണി ഇബ്രാഹിം, സണ്ണിജോസ് ചാലില്‍, കൊച്ചി ഹമീദ് എന്നിവര്‍ സംസാരിച്ചു.
















