Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പതിനായിരത്തിലേറെ താറാവുകളെ കൊന്നു; ജീവനോടെയും കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:07 pm IST
inAlappuzha

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് തലവടി പഞ്ചായത്തിലെ താറാവുകളെ കത്തിക്കുന്നത് കളക്ടര്‍ എന്‍. പത്മകുമാര്‍ സന്ദര്‍ശിക്കുന്നു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക്, തലവടി, ചെമ്പുംപുറം, ഭഗവതിപ്പാടം, പുറക്കാട് പഞ്ചായത്ത് പ്രദേശങ്ങളില്‍ പക്ഷിപ്പനി രോഗബാധയെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ജീവനുള്ള താറാവുകളെയും കത്തിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ  പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ചത്ത താറാവുകളെയും ജീവനുള്ള താറാവുകളെ കൊന്നും തീയിട്ടത്. വ്യാഴാഴ്ച പത്ത് സ്‌ക്വാഡാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച 45 സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. പക്ഷിപ്പനി പടരുന്നതു തടയുന്നതിന്റെ ഭാഗമായി ദ്രുതകര്‍മ സംഘം ജില്ലയില്‍ അഞ്ചിടങ്ങളിലായി വ്യാഴാഴ്ച 10,586 താറാവുകളെ കൊന്നു. കളക്ടര്‍ എന്‍. പത്മകുമാര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പുറക്കാട് ഇല്ലിച്ചിറയില്‍ 1597 താറാവുകളെയും നെടുമുടിയില്‍ 3058 എണ്ണത്തെയും നെഹ്‌റുട്രോഫി വാര്‍ഡിലെ ഭഗവതി പാടശേഖരത്ത് 2356 എണ്ണത്തിനെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപം 1475 എണ്ണത്തിനെയും തലവടിയില്‍ 2100 താറാവുകളെയും കൊന്നു. 150 കിലോ താറാവു തീറ്റയും 350 മുട്ടയും നശിപ്പിച്ചു. രോഗബാധയുള്ള താറാവുകളുള്ള പുറക്കാട് ഇല്ലിച്ചിറയിലെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൊപ്പാറക്കടവിനു സമീപത്തെയും നെടുമുടി മൂന്നാംവാര്‍ഡിലേയും തലവടിയിലെ ഒമ്പതാം വാര്‍ഡിലെയും പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

അമ്പലപ്പുഴ വടക്ക് കഞ്ഞിപ്പാടം മുപ്പതില്‍ച്ചിറ വീട്ടില്‍ ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള 6000 താറാവുകളില്‍ 1,442 താറാവുകളെയാണ് ഇന്നലെ കൊന്നു തീയിട്ടത്. ബാക്കിയുള്ളവയെ വെള്ളിയാഴ്ച കൊല്ലും. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ മൃഗസംരക്ഷണ വകുപ്പിന്റെ 11 അംഗ സംഘം ശരീരം മുഴുവനുമായി മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നാട്ടുകാരുടെ സഹായത്താല്‍ താറാവുകളെ കൊന്നു തീയിട്ടത്. വൈകിട്ട് നാലോടെ നിര്‍ത്തിവെച്ചു.

കൊപ്പാറക്കടവിലെ കാക്കാഴം പാടശേഖരത്തിന്റെ ചിറയില്‍ നാലോളം ചിതകളൊരുക്കിയാണ് താറാവുകളെ കത്തിച്ചത്. അടുക്കിയ വിറകിന് മുകളില്‍ ചത്തതും കൊന്നതുമായ താറാവുകളെ ചാക്കിലാക്കി വെച്ചതിന് ശേഷം വീണ്ടും മുകളില്‍ വിറകടുക്കി പഞ്ചാസാരയും ഇട്ടാണ് ചിത കത്തിചത്. ജീവനുള്ളവയുടെ കഴുത്ത് തിരിച്ചൊടിച്ചാണ് താറാവുകളെ കൊന്നത്. ഇത് കര്‍ഷകരെയും നാട്ടുകാരെയും പ്രകോപിതരാക്കി. എന്നാല്‍ കൊല്ലാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ പറഞ്ഞത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ടതിന് ശേഷമാണ് രംഗം ശാന്തമായത്.

പാടശേഖരങ്ങളില്‍ പലയിടങ്ങളിലായി കിടന്ന ചത്ത താറാവുകളെ എടുത്തുകൊണ്ടുവരുന്നതിനും തീവെയ്‌ക്കാന്‍ സഹായിക്കുകയും ചെയ്ത നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ശരീര സംരക്ഷണത്തിനായി മഫ്‌ളറും, ഗ്ലൗസും  മാത്രമാണുണ്ടായിരുന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ജില്ലാ കളക്ടര്‍ സഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്ത് ആരെയും നിര്‍ത്താതിരിക്കാനായി പോലീസിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കി. ആശാ പ്രവര്‍ത്തകര്‍ വരുന്ന ദിവസങ്ങളില്‍ രോഗം പിടിപെട്ടപ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് വളര്‍ത്ത് പക്ഷികളുടെ കണക്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കി.

രണ്ടാം ഘട്ടമെന്ന നിലയില്‍ വേണ്ടിവന്നാല്‍ ഇവയെയും കൊല്ലുവാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രദേശങ്ങളിലെ പത്ത് കര്‍ഷകര്‍ക്കും തീറ്റക്കായി കൊണ്ടുവന്ന പുന്നപ്ര പഞ്ചായത്തിലെയും കരുവാറ്റ പഞ്ചായത്തിലെയും രണ്ട് കര്‍ഷകര്‍ക്കുള്‍പ്പെടെ 42,000 ഓളം താറാവുകളാണ് ഇനി കൊല്ലാനായി അവശേഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.