Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 653-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 07:44 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: നിയതമായ ഇഛയോ മനോവ്യാപാരമോ കൂടാതെതന്നെ ഒരു മരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ശാഖകള്‍ പടര്‍ന്നു പന്തലിക്കുന്നതുപോലെ അജവും അസൃഷ്ടവുമായ അനന്തബോധം വൈവിദ്ധ്യവും നിറഭേദങ്ങള്‍ ഉള്ളതുമായ ലോകമെന്ന കാഴ്ചയെ സംജാതമാക്കുന്നു. ആകാശം ആകാശത്തെ സൃഷ്ടിക്കുന്നതുപോലെയാണത്.

മാനസീകവ്യാപാരമൊന്നും കൂടാതെ സമുദ്രം അലകളെ സൃഷ്ടിക്കുന്നത് എങ്ങിനെയോ അതുപോലെ അനിഛാപൂര്‍വ്വകമായി ബോധം എല്ലാ തരത്തിലുമുള്ള സംഭവങ്ങളെയും സംജാതമാക്കുന്നു. കാരണം, ബോധമാണ് എല്ലാറ്റിന്റെയും ഈശന്‍. അതേ ബോധം തന്നെയാണ് ആ അനുഭവങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിത്യാദി നാമങ്ങള്‍ പ്രദാനം ചെയ്യുന്നത്.

അനന്താവബോധം അനിഛാപൂര്‍വ്വം ബുദ്ധിയുള്ള വസ്തുവെന്ന ധാരണയെ ഉണ്ടാക്കുന്നതിലും മനോവ്യാപാരങ്ങള്‍ ഇല്ല. അതേപോലെ വസ്തുക്കളുടെ സ്വഭാവനിയതികളും ഉണ്ടാവുന്നത് അനന്തബോധത്തിലാണ്. എല്ലാമെല്ലാം ഒന്നാണ്. മരത്തിന്റെ തടി, ശാഖകള്‍, ഇലകള്‍, പൂക്കള്‍, എല്ലാം മരം തന്നെയാണ്. ഇവയിലെ വ്യതിരിക്തത പേരില്‍ മാത്രമാണ്. അതുപോലെ എല്ലാമെല്ലാം അനന്തബോധമാണ്. പേരില്‍ (വാക്കില്‍) മാത്രമാണ് വ്യതിരിക്തത.

അപ്പോള്‍ പിന്നെയെന്തിനാണ് വസ്തുഅനുഭവം എന്ന പാഴ് വേല? എന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതെല്ലാം ഒരു നീണ്ട സ്വപ്‌നം മാത്രമാണെന്ന് ആദ്യമേ പറഞ്ഞത് ഓര്‍ക്കുക. അസത്തായതിനെ, ഒരിക്കലും തെളിയാത്തതിനെ ആരാണ് നമ്പുക? ‘ഇതൊരു മരം’ എന്ന ധാരണ നമ്മില്‍ ഉണ്ടാകുന്നതുപോലെ അനന്തബോധത്തില്‍ രൂപങ്ങളും ഭാവങ്ങളും ആകാശാദികളും ‘ഉണ്ടാകുന്നു’.

ദൂരം, ദേശം, ആകാശം എന്നിവ അവിഭാജ്യമാണെന്നതുപോലെ, വായുവിന്റെ ചലനമെന്നതുപോലെ, ഒക്കെയാണ് ബുദ്ധി മുതലായ നൈസര്‍ഗ്ഗികമായ കാര്യങ്ങള്‍ ബോധത്തില്‍, അല്ലെങ്കില്‍ പരംപൊരുളില്‍ നിലകൊള്ളുന്നത്. സൃഷ്ടി അനാദികാലം മുതല്‍ക്കേ ഒരു ദീര്‍ഘസ്വപ്‌നത്തിലെന്ന വണ്ണം തുടര്‍ന്നുപോരുന്നു. കാഴ്ചകള്‍ക്കൊന്നും സുദൃഢമായ കാരണമില്ല. അപ്പോള്‍ അതും അനന്തബോധമല്ലാതെ മറ്റൊന്നാവുക വയ്യ.

നിത്യനിരന്തരമായ വിശ്വാനുഭവം ആയതിനാല്‍ സ്വപ്‌നരൂപത്തിലുള്ള ഇതിനെ അന്വേഷിക്കുകതന്നെ. അന്തര്‍ലീനമായിരിക്കുന്ന ബുദ്ധിയും ശുദ്ധബോധവുമല്ലാതെ സ്വപ്‌നത്തിന്റെ അന്ത:സത്തയെന്താണ്?

ബോധത്തിലെ സ്മരണയായല്ല സൃഷ്ടി ഉല്‍പ്പന്നമാകുന്നത്. യാതൊരു കാരണവും കൂടാതെ ‘കാകതാലീയ ന്യായത്തില്‍’ സ്വപ്‌നസങ്കല്‍പ്പമുണ്ടായി രൂപവല്‍ക്കൃതമാവുകയാണ്. ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ സൃഷ്ടിയെ ‘സ്ഥിതി’ പിന്തുടരുകയായി.

പ്രസൃഷ്ടമായിഎന്ന് തോന്നിയാലും സൃഷ്ടി ഉണ്ടായിട്ടേയില്ല. ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ‘സ്ഥിതി’ എങ്ങിനെയുണ്ടാവാനാണ്? ശുദ്ധവും അനന്തവുമായ ബോധത്തില്‍ അനേകം ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവ ഉദ്ഭൂതമാവുന്നു, വിലയിക്കുന്നു. അവയുടെ എല്ലാം ആത്യന്തികമായ ഭാവം നിശ്ശൂന്യത മാത്രമാണ്. അവയുടെ സത്ത ശൂന്യമാകുന്നു. ശൂന്യത്തില്‍ ‘അഹം’ എന്നൊരു ധാരണ പോലുമില്ല. സൃഷ്ടിയെന്നത് ശൂന്യമാണ്. ശൂന്യമാണ് വളര്‍ന്നുവികസിച്ച് അവസാനം വിലീനമാവുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.