സുസ്ഥിരമായ ഒരു പുരോഗതിയാണ് ഇത്. അത് സംഭവിക്കുന്നുമുണ്ട്. നിങ്ങള്‍ക്കു മനസ്സിലായാലുമില്ലെങ്കിലും അനുഷ്ഠാനം സംഭവിച്ചുതന്നെ തീരണമെന്ന് എല്ലാകാലവും, യുഗങ്ങളായിത്തന്നെ നാം നിര്‍ബന്ധിച്ചുവരുന്നത് ഇക്കാരണത്താലാണ്. നിങ്ങള്‍ക്ക് അത് മനസ്സിലാകുന്നില്ല എങ്കില്‍ അതു കാര്യമാക്കേണ്ടതില്ല. അനുഷ്ഠാനത്തില്‍ ഉറച്ചുതന്നെ നില്‍ക്കുക. അനുഷ്ഠാനത്തിലേക്ക് നിങ്ങള്‍ കടന്നുചെല്ലുമ്പോള്‍ മനസ്സിനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മെല്ലെ നിങ്ങളുടെ ചൈതന്യം ചെയ്തുകൊള്ളും. നിങ്ങളുടെ ശരീരം, നിങ്ങളുടെ മനസ്സ്, നിങ്ങളുടെ വിചാരങ്ങള്‍, നിങ്ങളുടെ ചൈതന്യം ഇവ നാലും പരസ്പരപൂരകങ്ങളാണ്. ഈ നാലു പരിണാമങ്ങളെയും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ വളര്‍ച്ച വേഗത്തിലായിരിക്കും. പക്ഷേ, എല്ലാറ്റിനുപരി, നിങ്ങളുടെ ചൈതന്യത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം, ശരീരത്തെയാണ് പരിണമിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് വളരെവേഗം അതിനെ പഴയപടിയാക്കുവാനും കഴിയും.
















