Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 652-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 07:07 pm IST
in Samskriti

അയമാത്മാ ത്വിയം ഖ്യാതിരിത്യന്ത: കലനാഭ്രമ:

ന സംഭവത്യതശ്ചൈനം ശബ്ദം ത്യക്ത്വാ ഭവാര്‍ത്ഥ ഭാക്

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനം, അനാത്മജ്ഞാനം അല്ലെങ്കില്‍ ‘അസത്തി’നെക്കുറിച്ചുള്ള ജ്ഞാനം എന്നെല്ലാം പറയുന്നത് ഓരോരോ വീക്ഷണകോണുകളിലൂടെ പറയുന്ന വെറും വാക്കുകളാണ്.

ഇവയെല്ലാം അനന്തനിര്‍മ്മലമായ ബോധത്തിലുദിക്കുന്നു എന്നത് എനിക്ക് വ്യക്തമായി കാണാം.

‘നമ്മുടെ ഉള്ളിലുണരുന്ന, ‘ഇത് ആത്മാവ്’, ‘ഇത് ആത്മജ്ഞാനം’, എന്നിത്യാദി ധാരണകള്‍ വെറും മിഥ്യയാണ്. ഈ വാക്കുകളെ സംത്യജിക്കുക. എന്നിട്ട് സത്യാനുഭവത്തില്‍, അതിന്റെ നേരറിവില്‍ അഭിരമിക്കുക.’

എണ്ണമറ്റ കര്‍മ്മങ്ങള്‍ അതിനുള്ളില്‍ നടക്കുന്നുവെങ്കിലും അത് പരമനിശ്ശബ്ദവും പ്രശാന്തവുമത്രേ. എത്രയെത്ര അതിഭാവുകത്വം നിറഞ്ഞ സംജ്ഞകളാല്‍ വിവരിച്ചാലും അതിനു യാതൊരിളക്കവുമില്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്നതാണെങ്കിലും അത് പാറപോലെ ഉറച്ചു സുദൃഢമായിരിക്കുന്നു. പഞ്ചഭൂതങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നുവെങ്കിലും അത് അനന്തവിഹായസ്സെന്നപോലെ അവയാല്‍ ബാധിക്കപ്പെടാതെ നിലകൊള്ളുന്നു. എല്ലാ വസ്തുക്കളുടെയും ഗേഹമാണെങ്കിലും അത് ശുദ്ധബോധമായിത്തന്നെ നിലകൊള്ളുന്നു. സ്വപ്‌നനഗരമെന്നതുപോലെ കാണപ്പെടുന്നുവെങ്കിലും അത് അദൃശ്യബോധമായി നിലകൊള്ളുന്നു.

രാമന്‍ പറഞ്ഞു: ജാഗ്രദ് അവസ്ഥയിലും സ്വപ്‌നാവസ്ഥയിലും സ്മരണകളാണ് പ്രതീതികള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണം. ബാഹ്യവസ്തുക്കള്‍ നിജമാണെന്ന് തോന്നിപ്പിക്കുന്നതും ഈ സ്മരണകള്‍ തന്നെയാണല്ലോ.വസിഷ്ഠന്‍ തുടര്‍ന്നു: കാക്ക തെങ്ങോലയില്‍ ചെന്നിരിക്കുന്ന നിമിഷം തേങ്ങയടര്‍ന്നു വീഴുന്നതുപോലെ ആകസ്മികമായി അനന്തബോധം സ്വയം അവബോധിക്കുമ്പോള്‍ അതില്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ പ്രകടമാവുന്നു. ഈ ബോധം എന്തെല്ലാം എവിടെയെല്ലാം എന്തൊക്കെ രീതികളില്‍ ഇച്ഛിക്കുന്നുവോ, ധ്യാനിക്കുന്നുവോ, ചിന്തിക്കുന്നുവോ, അവയെല്ലാം അതേപടി അപ്പോഴപ്പോള്‍ കാരണമൊന്നും കൂടാതെ പ്രത്യക്ഷമാവുന്നു.

‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്‌നം’, ‘ഇത് നിദ്ര’, ‘ഇത് തുരീയം’, തുടങ്ങിയ ധാരണകള്‍ ബോധത്തിലുയരാന്‍ കാരണം അവയെല്ലാം ബോധം തന്നെയാണ് എന്നതാണ്. വാസ്തവത്തില്‍ സ്വപ്‌നമോ ജാഗ്രദോ നിദ്രയോ തുരീയമോ അവയ്‌ക്കെല്ലാം അതീതമായ മറ്റവസ്ഥകളോ ഒന്നും ഇല്ല. ഉള്ളത് പരമ പ്രശാന്തിയും നിശ്ശബ്ദതയുമാണ്. അല്ലെങ്കില്‍ ഈയവസ്ഥകളെല്ലാം എപ്പോഴും ജാഗ്രദാണെന്നും, സ്വപ്‌നമാണെന്നും, നിദ്രയാണെന്നും തുരീയമാണെന്നും പറയാം. അല്ലെങ്കില്‍ നമുക്കിതൊന്നും ‘എന്താണെന്നറിയാന്‍’ ആവില്ലയെന്നും ചിന്തകളിലുദിക്കുന്ന എല്ലാറ്റിനും അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുമെന്നും മാത്രം നമുക്കറിയാം!

പ്രകടിതവും അപ്രകടിതവും ആണ് ജ്ഞാനവും അജ്ഞാനവും. ഇവരണ്ടും കാറ്റിന്റെ ചാലകത്വവും അചലത്വവും എന്നപോലുള്ള സഹജമായ രണ്ടവസ്ഥകളാണ്. അതിനാല്‍ ജാഗ്രദ് അവസ്ഥയും മറ്റുള്ള അവസ്ഥകളും തമ്മില്‍ അന്തരമേതുമില്ല. സ്മരണ, ആശ എന്നിങ്ങിനെയുള്ള കാര്യങ്ങളും വെറും മിഥ്യ.

ഇവയെല്ലാം പരിമിതങ്ങളായ ദര്‍ശനങ്ങളാണ്. ആന്തരാനുഭവങ്ങള്‍ തന്നെ ബാഹ്യവസ്തുക്കളായി പ്രോജ്വലിച്ചു നിലകൊള്ളുമ്പോള്‍ എവിടെയാണ് വസ്തുനിഷ്ഠത? എവിടെയാണ് അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

സ്മരണകള്‍ ഉണ്ടാവാന്‍ അനുഭവങ്ങള്‍ കൂടിയേ തീരൂ. അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ വസ്തുക്കള്‍ യഥാര്‍ത്ഥമായിരിക്കുകയും വേണം. അനന്തബോധത്തിന്റെ പ്രത്യക്ഷധാരണകള്‍ പിന്നീട് ഭൂമി മുതലായ കാഴ്ചകളെ പ്രദാനം ചെയ്തു. ഈ ബോധം യഥേഷ്ടം പ്രഭാസിച്ചുകൊള്ളട്ടെ. അത് സത്തോ അസത്തോ ആകട്ടെ. അതെന്തെങ്കിലും ആകട്ടെ, ഒന്നുമല്ലാതെയിരിക്കട്ടെ. എന്നാല്‍ ബാഹ്യമായി ഒരു വസ്തുവെന്ന തോന്നലുണ്ടായ ഹൃദയത്തിലുമുള്ളത് അത് തന്നെയാണ്. അപ്പോള്‍ എന്താണ് ബാഹ്യം? എന്താണ് ആന്തരം? ഇവയെപ്പറ്റി ധ്യാനിക്കൂ. പ്രശാന്തതയില്‍ അഭിരമിക്കൂ. ഓം! ഓം! ഓം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.