ന്യൂദല്‍ഹി: നാലുവസുള്ള പിഞ്ചു ബാലികയെ പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊന്ന മഹാരാഷ്‌ട്രക്കാരനായ 47 കാരന് സുപ്രിം കോടതി വധ ശിക്ഷ വിധിച്ചു. ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു.
അയല്‍ക്കാരനായ ഇയാളെ കുട്ടി അങ്കിള്‍ എന്ന നിലയില്‍ വിശ്വസിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയുടെ വിശ്വാസത്തെ വഞ്ചിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുകയുമായിരുന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ഇയാള്‍ അര്‍ഹിക്കുന്നില്ലായെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ മരണത്തിന് പകരമാകുന്നില്ല വധശിക്ഷയെങ്കിലും സമൂഹത്തിനുള്ള സന്ദേശമാണിതെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.
















