ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാല് യുവാക്കള്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
യുവാക്കള്‍ ഭാരതത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നെന്നും മടക്കി കൊണ്ടുവരുന്നതിനുവേണ്ടിയുളള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ആരിഫ് മജീദ്, അമന്‍ തന്‍ഡല്‍, ഫഹദ് ഷെയ്ഖ്, സാഹിം തന്‍ഖി എന്നിവരാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനായി രാജ്യം വിട്ടത്. ഇതില്‍ ആരിഫ് മജീദ് ദേശീയ അന്വേഷണ ഏജന്‍സിയുമായി ഫോണില്‍ ബന്ധപ്പെട്ട് രാജ്യത്ത് മടങ്ങിവരുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ ആരീഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ബാക്കി മൂന്നു പേര്‍ ഇറാഖിലുള്ളതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഈ യുവാക്കളെ ഐഎസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. എന്നാല്‍ സ്വദേശത്തും വിദേശത്തുമുള്ള 12ഓളം ഭാരതീയരെ ഐഎസ്‌ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയത്തിനു സൂചന ലഭിച്ചിരിക്കുന്നത്.
















