പണ്ഡിതശ്രേഷ്ഠനും അദ്ധ്യാപകനും ഗ്രന്ഥകാരനും വ്യാഖ്യാതാവുമായ ബി.സി. ബാലകൃഷ്ണന്‍ ‘സംസ്‌കൃതി’ പേജില്‍ ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം വ്യാഖ്യാനിക്കുന്നു. നാളെമുതല്‍ അവ വായിക്കാം.
ശ്രീഗുരുവായൂരപ്പ സ്‌തോത്രം ഇന്നത്തോടെ അവസാനിച്ചു. കനകധാരാ സഹസ്രനാമസ്‌തോത്രം എഴുതിക്കൊണ്ടാണ് അദ്ദേഹം ജന്മഭൂമി വായനക്കാര്‍ക്ക് സുപരിചിതനായത്.
നാഗര്‍കോവില്‍ എസ്.ടി. കോളേജില്‍ മലയാളവിഭാഗം തലവനായും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ ലിംഗ്വസ്റ്റിക്‌സ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ച ഡോ. ബാലകൃഷ്ണന്‍, കേരള സര്‍വ്വകലാശാലയുടെ മലയാളം ലക്‌സിക്കന്‍ എഡിറ്ററും വകുപ്പ് മേധാവിയുമായാണ് വിരമിച്ചത്.
















