Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 06:47 pm IST
in Samskriti

1003. മംഗലഃ- മംഗളം രൂപമായവന്‍. ”മംഗതി സുഖം ലാതി ഇതി മംഗലം” എന്ന് മംഗല ശബ്ദത്തിന്റെ നിഷ്പത്തി . സുഖം കൊണ്ടുവരുന്നതു മംഗളം. ജീവിതത്തിന്റെ തൃപ്തിയും സമൃദ്ധിയും സുഖവും തരുന്നതെല്ലാം മംഗളമാണ്. മംഗളമാണ് ഭഗവാന്റെ സ്വരൂപം.

”അശുഭാനി നിരാചഷ്‌ടേ തനോതി ശുഭസന്തതിം

സ്മൃതിമാത്രേണയത് പുംസാം ബ്രഹ്മ തന്മംഗലം വിദുഃ”

(സ്മരണമാത്രം കൊണ്ട് അശുഭങ്ങളെ നിരാകരിക്കുകയും ശുഭസമൂഹങ്ങളെ നല്‍കുകയും ചെയ്യുന്ന ബ്രഹ്മം) എന്ന് വിഷ്ണുപുരാണം ഭഗവാനെ സ്തുതിക്കുന്നു. എല്ലാ മംഗളങ്ങളുടെയും പരമകാഷ്ഠയാണു കൈവല്യം അതുതന്നനുഗ്രഹിക്കുന്ന ഗുരുവായൂരപ്പന്‍ തന്നെയാണു മംഗളം.

1004. മംഗലാകാന്തഃ- മംഗളമൂര്‍ത്തിയായ മഹാലക്ഷ്മിയുടെ ഒരു പേരാണ് മംഗലാ. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഭര്‍ത്താവാകയാല്‍ മഹാവിഷ്ണുവിന് മംഗലാകാന്തന്‍ എന്നുപേര്.

1005. സര്‍വമംഗല മംഗലഃ- എല്ലാ മംഗളങ്ങള്‍ക്കും മംഗളമായവന്‍. മംഗളം നല്‍കുന്നവയായി പ്രപഞ്ചത്തില്‍ പല വസ്തുക്കളും ദേവദേവീസങ്കല്‍പങ്ങളുമുണ്ട്. അവയിലെല്ലാമുള്ള ഭഗവാന്റെ സാന്നിദ്ധ്യമാണ് അവയെ മംഗളമാക്കിത്തീര്‍ക്കുന്നത്. ഭഗവത്സാന്നിദ്ധ്യത്തില്‍ അമംഗളം മംഗളമായി മാറും. അവയുമായി ബന്ധപ്പെട്ടവയും മംഗളം നേടും. ഭഗവാനെ സ്മരിച്ചുകൊണ്ടുചെയ്യുന്ന എല്ലാ കാര്യങ്ങളും മംഗളമാകും.

1006. യജ്ഞമൂര്‍ത്തിഃ- യജ്ഞം മൂര്‍ത്തീഭവിച്ചവന്‍.

”അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം

മന്ത്രാള മഹമേവാജ്യമഷമഗ്നിരഹം ഹുതം” (ക്രതുവും യജ്ഞവും ഞാന്‍ തന്നെയാണ്. സ്വധയും ഔഷധവും മന്ത്രവും ആജ്യവും അഗ്നിയും ഹുതവും ഞാന്‍തന്നെയാണ്. ഭഗവദ്ഗീത (9.16) എന്നു ഭഗവാന്‍ തന്നെ അരുളിച്ചെയ്യുന്നു.

വിഷ്ണുസഹസ്രനാമത്തില്‍ പന്ത്രണ്ടിലധികം നാമങ്ങള്‍ യജ്ഞശബ്ദം ചേര്‍ന്നവയാണ്. വൈദികവിധിപ്രകാരമുള്ള ചടങ്ങുകളോടെ നെയ്യും മറ്റു ഭക്ഷ്യവസ്തുക്കളും അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങിന് ഇന്നു പ്രസക്തിയില്ല. സ്വാര്‍ത്ഥചിന്ത കൂടാതെ ലോകനന്മയ്‌ക്കായി ചെയ്യുന്ന ഏതു കര്‍മ്മത്തെയും യജ്ഞം എന്നുപറയാം. അപ്രകാരമല്ലാതെ നടത്തുന്ന കര്‍മ്മങ്ങളില്‍ നിന്നാണ് കര്‍മ്മബന്ധങ്ങളും പുണ്യപാപങ്ങളും ഉണ്ടാകുന്നത്. ആസക്തി കൂടാതെ ചെയ്യുന്ന കര്‍മ്മയജ്ഞം ഭഗവാന്റെ മൂര്‍ത്തിയാണ്.

ഭഗവദ്ഗീത മൂന്നാം അധ്യായത്തിലെ ഒന്‍പതു മുതല്‍ പതിനാറുവരെയുള്ള ശ്ലോകങ്ങളില്‍ ഭഗവാന്‍ യജ്ഞത്തെക്കുറിച്ചുപറയുന്നതു ശ്രദ്ധിച്ചുപഠിച്ചാല്‍ യജ്ഞം എന്താണെന്നു മനസ്സിലാകും. ആ യജ്ഞം ഭഗവാന്‍തന്നെയാണ്. ഈ നാമം വളരെ വിസ്തരിച്ചു ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അതിനു ശ്രമിക്കാം.

വരാഹാവതാരത്തിലെ ഭഗവാന്റെ രൂപത്തെ യജ്ഞവരാഹമെന്നു ദേവന്മാര്‍ സ്തുതിക്കുന്നുണ്ട്. നാരായണീയം 13-ാം ദശകത്തിലെ 9-ാം ശ്ലോകം യജ്ഞവരാഹത്തിന്റെ ശരീരഭാഗങ്ങളെ യജ്ഞാംഗങ്ങളായി അവതരിപ്പിക്കുന്നുണ്ട്. ആ ശ്ലോകവും വ്യാഖ്യാനവും ഈ നാമത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ സഹായിക്കും.

1007. വിശ്വമൂര്‍ത്തിഃ- വിശ്വം മൂര്‍ത്തിയായവന്‍. വിശ്വത്തെക്കുറിച്ചു ചിലതൊക്കെ എല്ലാവര്‍ക്കുമറിയാം. വിശ്വം എന്തെന്നറിയാന്‍ എളുപ്പമുള്ള മാര്‍ഗ്ഗങ്ങളില്ല. ചരാചരാത്മകമായ പ്രപഞ്ചം വിശ്വമൂര്‍ത്തിയായ ഗുരുവായൂരപ്പന്റെ വിഭൂതികളുടെ അല്പാംശമാണെന്നു പറഞ്ഞാല്‍ വിശ്വത്തിന്റെ വ്യാപ്തി ഒട്ടൊക്കെ ഊഹിക്കാന്‍ കഴിഞ്ഞേക്കും. വിശ്വത്തെ കുറിക്കാന്‍ ഉചിതമായ ഒരു പദം തേടിയപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പ്രണവം എന്ന സംജ്ഞയാണ്. വിശ്വത്തിന്റെ ലിഖിതരൂപമാണ് പ്രണവം. പ്രണവം ബ്രഹ്മത്തിന്റെ പ്രതീകമാണ്. ബ്രഹ്മം തന്നെയാണ് വിശ്വം. ആ ബ്രഹ്മം ജനങ്ങള്‍ക്കു കണ്ണുകൊണ്ടുകാണാനും ആരാധിക്കാനും സൗകര്യത്തിനുവേണ്ടി സ്വീകരിച്ച രൂപമാണ് ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹം. നാരായണീയത്തിലെ ഒന്നാം ശ്ലോകം ഈ ആശയം വ്യക്തമാക്കുന്നുണ്ട്.

വിഷ്ണുസഹസ്രനാമത്തിലെ ആദ്യനാമം ‘ വിശ്വം’ എന്ന നപുംസകലിംഗപദമാണ്. നാമരൂപങ്ങള്‍ക്കും സ്ത്രീ, പുരുഷന്‍, നപുംസകം തുടങ്ങിയ സങ്കല്‍പങ്ങള്‍ക്കും വഴങ്ങാത്ത ബ്രഹ്മചൈതന്യത്തെയാണ് ആ നാമം പരാമര്‍ശിക്കുന്നത്. വിഷ്ണുസഹസ്രനാമത്തിലെ ആദ്യത്തെ നാമത്തിന്റെ വ്യാഖ്യാനം വായിക്കുന്നത് ഈ നാമത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കും.

1008. ആയുരാരോഗ്യസൗഖ്യദഃ- ആയുസ്സും ആരോഗ്യവും സുഖവും തരുന്നവന്‍, ആയുസ്സും ആരോഗ്യസുഖവും തരുന്നവന്‍, ആയുരാരോഗ്യങ്ങളാകുന്നു സൗഖ്യം തരുന്നവന്‍ എന്നു മൂന്നുതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം. പരസ്പരം ബന്ധപ്പെട്ട മൂന്നുകാര്യങ്ങളാണ് ഈ നാമത്തില്‍ ഉള്ളത്. ആയുസ്സില്ലെങ്കില്‍ ആരോഗ്യവും സുഖവും അനുഭവിക്കാനാവില്ല. ആരോഗ്യമില്ലാത്ത ആയുസ് ദുരിതമാണ്. രണ്ടും തരേണ്ടത് സുഖമാണ്. ആയുസ്സും ആരോഗ്യവും സദ്ബുദ്ധിയും വിവേകവുമില്ലാത്തവ്യക്തിക്കുണ്ടായാല്‍ ആ വ്യക്തി ലോകത്തിനു ഭാരം മാത്രമാണ്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.