Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുധീരന്റെ ജനപക്ഷയാത്ര പാളുന്നു; ചാത്തന്നൂരില്‍ പ്രവര്‍ത്തനം നിര്‍ജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 10:51 pm IST
in Kollam

ചാത്തന്നൂര്‍: വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര ചാത്തന്നൂരില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം അവിശേഷിക്കെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. യാത്രയ്‌ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടെന്ന തീരുമാനവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നു. യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താത്തത് ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ മണ്ഡലം കമ്മിറ്റികളാണ്. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ സുന്ദരേശന്‍പിള്ളയാണ് ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവായ ജേക്കബ് വര്‍ഗീസാണ് ചാത്തന്നൂരില്‍ മണ്ഡലം പ്രസിഡന്റ്.

പ്രാദേശിക നേതാക്കള്‍ക്ക് യാതൊരുവിധ പരിഗണനയും കൊടുക്കാതെ സംസ്ഥാന നേതാവിനെ തന്നെ ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നോമിനേറ്റു ചെയ്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. കൂടാതെ ഇവിടെ കോണ്‍ഗ്രസുകാരനായ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൊട്ടിയം സുനിലിനെ യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കൊട്ടിയം സാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതും അതിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുന്നതിന് പകരം പാര്‍ടടി സംരക്ഷിക്കുന്ന നിലപാടാണ് സീകരിച്ചതെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.

നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെട്ട കൊട്ടിയം സാജനെ സംരക്ഷിക്കുന്നത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബിന്ദുകൃഷ്ണയാണ്. ഇതിനാല്‍ തന്നെ ആദിച്ചനല്ലൂര്‍കാരിയായ ബിന്ദുവിനു എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉള്ളത്. പഞ്ചായത്ത് മെമ്പര്‍മാര്‍ അവരുടെ വഴിയും ഐഎന്റ്റിയുസി അവരുടെ വഴിയും പോകുമ്പോള്‍ യാതൊരു ഏകോപനവും ഇല്ലാതെ ആദിച്ചനല്ലൂരില്‍ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു.

മണ്ഡലം പ്രസിഡന്റ് സുന്ദരേശന്‍പിള്ള ജനപക്ഷയാത്ര തുടങ്ങിയത് മുതല്‍ കെപിസിസി പ്രസിഡന്റിന്റെ കൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല. കൊട്ടിയം ടൗണിലോ ദേശീയപാതയിലോ ഒറ്റ ചുവരെഴുത്തുപോലും നടത്തിയിട്ടില്ല. ബൂത്തുകളില്‍ പ്രവര്‍ത്തനമിലലാത്തതും ശ്രദ്ധേയമാണ്. കൂപ്പണുകള്‍ പാര്‍ട്ടിയിലെ പിരിവ് തൊഴിലാളികളുടെ കയ്യിലെത്തി എന്ന് ബൂത്ത് ഭാരവാഹികള്‍ പറയുന്നു. ഇനി അവര്‍ പിരിക്കട്ടെ, അവര്‍ പരിപാടിക്ക് പോകട്ടെ എന്ന നിലപാടാണ് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ക്ക്.

ചാത്തന്നൂരിലെ സ്ഥിതിയും മറിച്ചല്ല. സാധാരണ കെപിസിസിയുടെ യാത്ര വരുമ്പോള്‍ ചാത്തന്നൂരിലാണ് യോഗം കൂടുക. നിയോജകമണ്ഡലത്തിന്റെ സെന്റര്‍ ചാത്തന്നൂരിലാണ്. എന്നാല്‍ ഇക്കുറി പരവൂരിലാണ് കൊല്ലം ജില്ലയിലെ അവസാന യോഗം. അതുകൊണ്ട് തന്നെ ചാത്തന്നൂരില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ബന്ധു കൂടിയായ ജേക്കബ് വര്‍ഗീസ് ജില്ലാ-കെപിസിസി നേതാക്കളെ അവഗണിക്കുകയാണ് എന്ന് പൊതുവേ പരാതിയുണ്ട്.

കൂടാതെ വഴിവിട്ട രാഷ്‌ട്രീയബന്ധങ്ങള്‍ മൂലം യാതൊരുവിധ സമരപരിപാടികളും ചാത്തന്നൂരില്‍ നടക്കുന്നില്ല. പഞ്ചായത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നാവനക്കാന്‍ പോലും തയ്യാറാകാത്ത പ്രസിഡന്റിനു എതിരെ നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിബന്ധം ഉപയോഗിച്ച് പണപ്പിരിവാണ് ഇദ്ദേഹത്തിന്റെ പ്രധാനപരിപാടിയെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന പ്രസിഡന്റ് മാറണമെന്ന് പാര്‍ടടിക്കാര്‍ ഒന്നടങ്കം പറഞ്ഞിട്ടും നേതൃത്വം വീണ്ടും ഇദ്ദേഹത്തെ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. മണ്ഡലം ബൂത്ത് തല യോഗം വിളിക്കാതെയും അഭിപ്രായം ചോദിക്കാതെയും വച്ച പ്രസിഡന്റിനെ ഞങ്ങള്‍ക്ക് വേണ്ടാ എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സുന്ദരേശന്‍പിള്ളയെയും ജേക്കബ് വര്‍ഗീസിനെയും മണ്ഡലം പ്രസിഡന്റുമാരാക്കിയതില്‍ കടുത്ത അസ്തൃപ്തിയിലാണ് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഇവിടങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ള മണ്ഡലങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. എ, ഐ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളിക്കുമ്പോള്‍ ഐ ഗ്രൂപ്പില്‍ മൂപ്പിളമതര്‍ക്കം നടക്കുകയാണ്. യൂത്ത്‌കോണ്‍ഗ്രസിന്റെ നിശാക്യാബില്‍ നടന്ന ഐ ഗ്രൂപ്പുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കോണ്‍ഗ്രസിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് കൂടാതെ കോണ്‍ഗ്രസുകാര്‍ യാത്രയുടെ പേരില്‍ ചിലയിടങ്ങളില്‍ പിരിക്കുന്നത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ക്കും നാട്ടുകാര്‍ക്കും ബാധ്യതയാകുകയാണ്. ഓരോ ബൂത്തു കമ്മിറ്റിയും സ്വീകരണച്ചടങ്ങില്‍ 15000 രൂപവീതം പ്രസിഡന്റിനെ ഏല്‍പിക്കണമെന്നാണ് കെ.പി.സി.സി.യടെ സര്‍ക്കുലര്‍.

നിര്‍ജീവമായ ബൂത്ത് കമ്മിറ്റികള്‍ 15000 രൂപ വീതം സംഘടിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്. ഒരു മണ്ഡലം കമ്മിറ്റി യില്‍തന്നെ പതിനഞ്ചുമുതല്‍ ഇരുപത്തിയഞ്ചുവരെ ബൂത്ത് കമ്മിറ്റികളാണുള്ളത്. ഓരോ ബൂത്തുകമ്മിറ്റിയും ഈ ക്വാട്ട നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത് വി.എം.സുധീരന്റെ സ്വീകരണ സമ്മേളനസ്ഥലത്തു കൈമാറണം. 15000 രൂപ ക്വാട്ട നിശ്ചയിച്ചതില്‍ ഓരോ ഘടകത്തിനും വിഹിതമുണ്ട്. 15000 രൂപയില്‍ കെപിസിസിക്ക് അയ്യായിരം രൂപയും ജില്ലാബ്ലോക്ക് കമ്മിറ്റികള്‍ക്ക് 2500 രൂപ വീതവും മണ്ഡലം കമ്മിറ്റികള്‍ക്ക് 2000 രൂപ വീതവും ബൂത്ത് കമ്മിറ്റികള്‍ക്ക് 3000 രൂപ വീതവുമാണ് വിഹിതം.

ഓരോ ഘടകത്തിനും പ്രവര്‍ത്ത ന ഫണ്ടിനാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. കൂപ്പനുകള്‍ എല്ലാം തന്നെ സ്ഥിരം പിരിവുകാരായ കോണ്‍ഗ്രസുകാര്‍ കൈവശപ്പെടുത്തികഴിഞ്ഞു. പിരിവും തകൃതിയാണ്. എന്തായലും സുധീരന്റെ യാത്ര കടന്നുപോകുമ്പോള്‍ ചില ഭാരവാഹികളുടെ സ്ഥാനം തെറിക്കും എന്ന ആശ്വാസത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.