Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനത്തില്‍ ലോപമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 08:47 pm IST
in Samskriti

വൃശ്ചിക മാസം 41 ദിവസങ്ങള്‍ കൂടി ഒരു മണ്ഡലകാലം എന്ന് അറിയപ്പെടുന്നു. ശബരിമല യാത്രക്ക് മുമ്പ് ഒരു മണ്ഡലകാലം വ്രതം അനുഷ്ഠിക്കാറുണ്ട്. 60 ദിവസങ്ങള്‍ എന്നായിരുന്നു കണക്ക്. പക്ഷെ അത് ചുരുക്കി 41 ദിവസങ്ങള്‍ ആക്കി. അങ്ങനെ വ്രതമനുഷ്ഠിക്കാതെ മല ചവിട്ടുന്നത് പാപമാണെന്ന് മാത്രമല്ല ആപത്തിന് കാരണമാകുമെന്നും കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

നിഷ്‌കര്‍ഷയോടെയുള്ള 41 ദിവസം ജീവിക്കുമ്പോള്‍ തന്നെ ശരീരത്തിനും മനസ്സിനും വരുന്ന മാറ്റം അനുഭവിക്കുന്നവര്‍ക്കേ അറിയുകയുള്ളൂ. എന്നാല്‍ വ്രതത്തിന്റെ പ്രാധാന്യം തീരെ കുറഞ്ഞിരിക്കുന്ന കാലമാണിത്. രാവിലെ നേരത്തെയുള്ള കുളി, നാമജപം, ശരണം വിളി, മിതമായ ആഹാരം, ബ്രഹ്മചര്യഅനുഷ്ഠാനം, വൈകുന്നേരം കുളി, അമ്പലത്തില്‍ പോയി ശരണം വിളി, ചുരുങ്ങിയ ആഹാരം, നിലത്ത് ഒരു പായ മാത്രം വിരിച്ച് കിടത്തം എന്നിവയാണ് വ്രതാനുഷ്ഠാനത്തിന് പാലിക്കേണ്ടത്.

എന്നാല്‍ ഇന്ന് ലക്ഷോപലക്ഷം അയ്യപ്പഭക്തന്മാര്‍ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദര്‍ശനത്തിന് വരുമ്പോള്‍, വ്രതത്തിന്റെ പ്രധാന്യം തീരെ കുറഞ്ഞിട്ടില്ലേയെന്ന് ചോദിക്കുവാന്‍ തോന്നുകയാണ്. അടുത്ത വീട്ടിലെ താമസക്കാരന്‍ മലക്ക് പോയി വന്ന് കഴിഞ്ഞു.

മുകളിലുള്ള മനുഷ്യനും അതുപ്രകാരം തന്നെ, മദ്രാസില്‍ മകളെ കെട്ടിച്ച് കൊടുത്ത മരുമകന്റെ ബന്ധുക്കളെല്ലാം പോയി വന്നുകഴിഞ്ഞു, തന്റെ ഡോക്ടറും വീട് കെട്ടിയ എഞ്ചിനീയറും ദര്‍ശനം കിട്ടി, മടങ്ങിക്കഴിഞ്ഞു പതിവായി തനിക്ക് പണം കടു തരുന്ന ആള്‍ക്കും സുഖദര്‍ശനം കിട്ടി, മടങ്ങി. താന്‍ മാത്രം പോയില്ലെങ്കില്‍ അത് ഒരു പോരായ്‌മയല്ലേ എന്ന തോന്നല്‍ നമ്മുടെ കഥാനായകന് ശബരിമല അയ്യപ്പ ദര്‍ശനത്തിന് പ്രേരണ നല്‍കുന്നു.

ഒരു ഞായറാഴ്ച രാവിലെ കുളിച്ച മാല ഇടുന്നു, കറുത്തത് ഉടുക്കുന്നു, അമ്പലത്തില്‍ പോകുന്നു. വൈകുന്നേരം കെട്ടുനിറച്ച് കൂട്ടുകാരും ഒത്ത് രാത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ച് രാവിലെ എത്തി ദര്‍ശനത്തിനു ശേഷം നെയ്യഭിഷേകം കഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തുന്നു.

കുളിച്ച് ഏതെങ്കിലും അമ്പലത്തില്‍ തൊഴുക എന്നതില്‍ ഒതുങ്ങുന്നു മിക്കവരുടേയും വ്രതാനുഷ്ഠാനം എന്ന് തോന്നുന്നു. ഒരു വ്രതവും അനുഷ്ഠിക്കാതെ ഒരു മാലയും ഇടാതെ ഗുരുവായൂര്‍ക്ക് പോകുന്ന പോലെ ശബരിമലക്ക് പോയി വരുന്നവരും ധാരാളമുണ്ടെന്ന് തോന്നുന്നു. സ്വാമിയേ ശരണമയ്യപ്പ എന്ന് ഉറക്കെ ശരണം വിളിക്കുന്ന സമ്പ്രദായം തീരെ നിന്ന് പോയതായിക്കാണുന്നു.

ശബരിമലയിലും വഴിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും സൗകര്യങ്ങളും ശബരിമല യാത്ര ഒരു പിക്‌നിക്കില്‍ നിന്നും വളരെ ഒന്നും വ്യത്യസ്തമല്ലാത്ത നിലയിലായിരിക്കുന്നുവെന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയാവില്ല. ഭഗവാന്റെ അനുഗ്രഹത്തിനും ഭക്തന്റെ ചാരിതാര്‍ത്ഥ്യത്തിനും അതൊക്കെ മതിയായിരിക്കും.!!

വ്രതാനുഷ്ഠാനം നല്‍കുന്ന ഒരു ഗുണം; രണ്ട് നേരം കുളിച്ച് ക്ഷേത്രങ്ങളിലും മറ്റും നടന്നുപോയി ഏതാനും പ്രദക്ഷിണം വെച്ചാല്‍ തന്നെ അത് വിശിഷ്ടമായ ഒരു ചികിത്സയാകുന്നു. കുടയും ചെരുപ്പും ഇല്ലാതെ ഇത്രയും ദൂരം വൃത്തിയോടെ നടന്ന് സഞ്ചരിച്ചാല്‍ പ്രമേഹം ശമിക്കുക മാത്രമല്ല വരാതിരിക്കുകയും ചെയ്യും.

പണ്ട് കാലത്ത് വ്രതാനുഷ്ഠാനത്തോടെ മല ചവിട്ടിയതു കൊണ്ട്, ശാരീരികവും മാനസികവുമായ പല രോഗങ്ങളും മാറിയിരുന്നത് പലരുടേയും അനുഭവമാണ്. ഭക്തിയും വിശ്വാസവും ശാസ്ത്രവും ഒന്നിച്ച് സമ്മേളിക്കുന്നു. ഇക്കാലത്ത് അത്രതന്നെ ഫലം അനുഭവപ്പെടുന്നില്ലെങ്കില്‍ അതിന് കാരണം വ്രതാനുഷ്ഠാനത്തിലും തീര്‍ത്ഥയാത്രയിലും വന്ന് ചേര്‍ന്ന ശ്രദ്ധയില്ലായ്‌മയും മറ്റുമാണ്.

ആരോഗ്യത്തെ ഹനിക്കുന്ന പല ദുശ്ശീലങ്ങളും അക്കാലത്ത് ഒഴിവാക്കപ്പെടുന്നു. ഇക്കാലത്ത് മദ്യപാനം പരിഷ്‌കാരത്തിന്റെ ലക്ഷണമാണല്ലോ, നിത്യം സേവിച്ചിരുന്നവരും വ്രതകാലത്ത് അത് ഉപേക്ഷിക്കാന്‍ മനോദൗര്‍ബല്യം സമ്മതിച്ചില്ലെങ്കിലും മനസ്സ് ബലിഷ്ഠമാക്കുമ്പോള്‍ ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കാന്‍ കഴിയുകയും ചെയ്യും.

ആദ്ധ്യാത്മികവും ആധിഭൗതികവും ആയി ദൈവികവും ആയ വിശിഷ്ടഫലങ്ങള്‍ അനുഭവപ്പെടുക തന്നെ ചെയ്യും. ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടെങ്കില്‍ കാലോചിതമായി ആചാരങ്ങളെ പരിഷ്‌കരിക്കുന്നതിന് ഒരു വിരോധവുമില്ല.

മണ്ഡലകാല വ്രതം നിഷ്‌കര്‍ഷയോടെ ഇരിക്കുന്നത് കൊണ്ട് ആരോഗ്യത്തേയും ആയുസ്സിനെയും അനുഭവിക്കുവാന്‍ ..

സ്വാമിയേ ശരണമയ്യപ്പാ……

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.