Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കെഎസ്ആര്‍ടിസി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായില്ല; മന്ത്രിയുടെ ഉറപ്പ് പിന്നിട്ടത് ആഞ്ചുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 12:10 am IST
inPathanamthitta

തിരുവല്ല: കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ഷോപ്പിംഗ്‌കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. കഴിഞ്ഞ ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ട് മാസം ഏഴു കഴിഞ്ഞു. ആ വാക്കും പാലിക്കപ്പെട്ടില്ല.

കരാര്‍ കമ്പനിക്ക് പണം നല്‍കുന്നതിന് കാലതാമസം ഉണ്ടായതുമൂലമാണ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സാനിട്ടേഷന്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 2010 ഓഗസ്റ്റ് 2ന് നരേഷ് ട്രേഡേഴ്‌സ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. 2012 ജനുവരി 15ന് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷവും പത്തുമാസവും പിന്നിട്ടു. നിര്‍മ്മാണം വൈകുന്നതില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാഷ്‌ട്രീയ ചേരിപ്പോരുകളാണ് നിര്‍മ്മാണം വൈകുന്നതിന് ഇടയാക്കിയത്. എംഎ ല്‍എയെ പ്രതിക്കൂട്ടിലാക്കാന്‍ കേരളകോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ ഇത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് മാത്യു ടി തോമസ് എംഎല്‍എ നടത്തിയത്.

ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് എംഎല്‍എയ്‌ക്കും മന്ത്രിക്കും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നിയമസഭയില്‍ പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാനാണ് ജനപര്തിനിധികള്‍ ശ്രമിച്ചത്. പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. ഇനി മൂന്ന് മാസമെങ്കിലും കഴിയാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികള്‍തന്നെ പറയുന്നു.

നഗരത്തില്‍ മാററി മാറി വരുന്ന ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനം ബസ്സിന്റെ സ്റ്റോപ്പ് ഏതെന്ന് അറിയാതെ നഗരത്തിലൂടെ അലഞ്ഞു തിരിയുകയാണ്. സ്ഥിരമായ ഒരു യാത്രാസംവിധാനം ഒരുദിവസം മുമ്പെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന തിരുവല്ലയിലെ യാത്രക്കാര്‍ക്ക് മന്ത്രിയിലും എംഎല്‍എയിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടു.

ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത തരത്തിലായിരുന്നു മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. പണി വൈകിയത് കരാറുകാരന്റെയോ കെടിഡിഎഫ്‌സിയുടെയോ കുറ്റം കൊണ്ടല്ല. മറ്റു പല കാരണങ്ങളാലുമാണ്. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും അവിടെനിന്ന് മണ്ണുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈകിയതും നിര്‍മ്മാണം താമസിക്കുവാന്‍ ഇടയായി. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും ഗാരേജ് കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ഭാഗങ്ങളും പ്രധാനകെട്ടിടവും പൊളിച്ചുനീക്കാന്‍ കാലതാമസംനേരിട്ടു. മഴ മൂലം മണ്ണിടിഞ്ഞിതും അത് നേരിടാന്‍ അധികജോലി ചെയ്യേണ്ടി വന്നതും നിര്‍മാണം താമസിക്കാന്‍ കാരണമായി. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ പ്ലാനിലും മാറ്റം വരുത്തേണ്ടിവന്നു. പത്താം നിലയിലെ ഷട്ടറിന്റെ ജോലികള്‍ മള്‍ട്ടിസ്‌റ്റേജ് ഫ്രെയിംകൊണ്ട് ചെയ്യേണ്ടിവന്നു. കെട്ടിടത്തിന്റെ അടിത്തറയില്‍ നിറയ്‌ക്കാന്‍ ആവശ്യത്തിന് പാറപ്പൊടി ലഭിച്ചില്ല.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂമുകളുടെ രൂപകല്‍പ്പന, വൈദ്യുതീകരണ ജോലികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്ലാനില്‍ മാറ്റംവരുത്തി കെഎസ്ആര്‍ടിസിയുടെ അംഗീകാരം ലഭിക്കാനും കാലതാമസം നേരിട്ടു.

പദ്ധതിപ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ ടാങ്കിന് വേണ്ടി കുഴി എടുത്തപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നതിനും അത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് തടസമുണ്ടാവുകയും ചെയ്തു. അധികമുള്ള മണ്ണ് നീക്കുന്നതിന് റവന്യുവകുപ്പിന്റെ ഭാഗത്തു നിന്ന് അനുമതികിട്ടാനും വൈകി.

ഇതെല്ലാം കെട്ടിടത്തിന്റെ പണി അനന്തമായി നീണ്ടു പോകുന്നതിന് കാരണമായി എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ തിരുവല്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായതെന്നതാണ് യാഥാര്‍ത്ഥ്യം.

കരാറുകാരനെ സഹായിക്കുന്ന തരത്തിലാരുന്നു മന്ത്രിയുടെ മറുപടികളിലേറെയും. കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏതാണ്ട മൂന്നുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് ആറുമാസം മാത്രമായിരുന്നു.

കരാര്‍ അവസാനിക്കേണ്ട സമയവും കഴിഞ്ഞ് മൂന്നുവര്‍ഷവും കൂടി നിര്‍മ്മാണം മുന്നോട്ട് പോയതിന് ഈവക കാരണങ്ങളൊന്നും ന്യായീകരണമല്ല. ഇടതു വലതു കക്ഷികളുടെ രാഷ്ടീയ നിലപാടുകളും തല്ലിക്കൂട്ട് സമരങ്ങളുമൊക്കെ നിര്‍മ്മാണം വൈകിയതിന് കാരണങ്ങളാണെന്ന് തിരുവല്ലയിലെ ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.