നാമിപ്പോള്‍ ജീവിക്കുന്നതു കലിയുഗത്തിലാണ്: കലഹവും കാപട്യവും തട്ടിപ്പും വെട്ടിപ്പും കൊലയും കൊള്ളിവെപ്പും ജീവിതരീതിയായിത്തീര്‍ന്നിട്ടുള്ള ജനസമൂഹത്തിലുമാണ്. നമുക്ക് സ്വന്തം ഭവനത്തിലേക്ക് – ഭഗവത്സമീപത്തിലേക്ക്-പോവാന്‍ താല്പര്യം തന്നെയില്ല-നവീനശാസ്ത്രത്തിന്റെ കഴിവ് ഉപയോഗിച്ച് ചൊവ്വാ ഗ്രഹത്തില്‍ ചെന്ന്, ഭവനം പണിത് അവിടെ താമസിക്കാന്‍ ആഗ്രഹമുണ്ടുതാനും. ഇനി വല്ലവര്‍ക്കും ശ്രീകൃഷ്ണഭഗവാനുമായി ബന്ധമുണ്ടാക്കാന്‍ തോന്നിയാല്‍ത്തന്നെ സമയമില്ലതാനും.
പകല്‍ മുഴുവന്‍ പണം സമ്പാദിക്കാനുള്ള അധാര്‍മിക പ്രവൃത്തികള്‍ ചെയ്യാനും രാത്രി മുഴുവന്‍ രതിസുഖം അനുഭവിക്കാനും പോരാ എന്ന അഭിപ്രായമാണ്. ഒന്നു ചിന്തിച്ചു നോക്കൂ! നാം ഇങ്ങനെ ജീവിച്ചാല്‍ മതിയോ? പോരാ! ശരിയാണ്. പക്ഷേ, ആത്മീയജീവിതത്തിന് തടസ്സമായ ആഗ്രഹം, ക്രോധം, ലോഭം തുടങ്ങിയ മാലിന്യങ്ങളെ എങ്ങനെ മനസ്സില്‍നിന്ന് തുടച്ചുമാറ്റും? യഥാര്‍ത്ഥ ഗുരുനാഥന്മാരെ എവിടെ, എങ്ങനെ കണ്ടെത്തും? ലൗകിക വ്യാപാരങ്ങള്‍ എങ്ങനെ ഉപേക്ഷിക്കും? ഈ സംശയങ്ങള്‍ക്കുളള നിവാരണമാണ് ഈ കാലത്തേക്കുള്ള സുഗമമാര്‍ഗ്ഗമാണ് ഇതാ ഇവിടെ!മായി മാറുകയും ചെയ്യുന്നത്.
















