അതു താന്‍ തന്നെയാണെന്നോ-
രറിവെന്നിലുളവാക്കിടാന്‍
അറിവിന്‍ പൊരുളേ നിന്നെ-
ത്തേടിയെത്തുന്നിതിപ്പൊഴും.
ആ വിദ്യമായാന്‍ വിദ്യയുദിക്കാന്‍-
പതിനെട്ടാം പടിയേ ശരണ-
മെന്നോതി ഞാനണയുന്നു.
അകമേ നിറയും തമസ്സകറ്റാന്‍
ജ്യോതിസ്സായ് വന്ന-
ണയുമവിടുത്തെ കരുണാമൃതം തേടി-
നില്പൂ ഞാന്‍ തിരുമുമ്പില്‍
തൊഴുകൈപ്പവ മൊട്ടുമായ്.
മുക്തി കൈവല്യം മോക്ഷദായക-
മവിടുത്തെ-
ദര്‍ശന പുണ്യം നേടി സായൂജ്യമടയുന്നു.
















