Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 645-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 08:08 pm IST
inSamskriti

വാല്‍മീകി പറഞ്ഞു: വിപശ്ചിതിന്റെ (ഭാസന്റെ) കാര്യങ്ങള്‍ നോക്കി നടത്താനും അദ്ദേഹത്തിനു താമസിക്കാനുമുള്ള ഒരുക്കങ്ങള്‍ ദശരഥന്‍ ചെയ്തു. അങ്ങിനെ മറ്റൊരു ദിനം കൂടി അവസാനിച്ചു.

അടുത്ത ദിവസം സഭ വീണ്ടും ഒത്തു കൂടി. മുനി തുടര്‍ന്നു: ഇവിടെ കണ്ടത് തീര്‍ച്ചയായും അവിദ്യയല്ല. അതിനാലാണ് വിപശ്ചിത്തിനതിന്റെ അരികറ്റങ്ങള്‍ കാണാന്‍ സാധിക്കാതിരുന്നത്. അത് അവിദ്യയായി നിലകൊള്ളുന്നത് അതിനെ ശരിയായി അറിയാതിരിക്കുമ്പോഴാണ്.

എന്നാല്‍ അതിനെ ശരിയായി കാണുമ്പോള്‍ മരുപ്പച്ചയില്‍ ഒരിക്കലും ജലമുണ്ടായിരുന്നില്ല എന്ന് തിരിച്ചറിയും. ഇതെല്ലാം നിങ്ങള്‍ നേരിട്ട് കണ്ടു, മാത്രമല്ല വിപശ്ചിത്തിന്റെ മുഖദാവില്‍ നിന്നും കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്തു. നമ്മുടെ ഈ പ്രഭാഷണം ശ്രവിച്ച് നിങ്ങളെപ്പോലെ അദ്ദേഹവും പ്രബുദ്ധതയെ പ്രാപിക്കുന്നതാണ്“ബ്രഹ്മം അവിദ്യയെന്ന അവബോധത്തെ കൊണ്ട് നടക്കുമ്പോള്‍ അത് യഥാര്‍ത്ഥമാണെന്ന് തോന്നുന്നു. ഈ ഭ്രമക്കാഴ്ചയാല്‍ അസത്ത് സത്തായി പ്രകടമാവുന്നു.” എന്നാല്‍ ഈ അവിദ്യയും ബ്രഹ്മം തന്നെയാണെന്ന്, അല്ലെങ്കില്‍ അത് ബ്രഹ്മഭിന്നമല്ലെന്നു തിരിച്ചറിയുന്നതോടെ എല്ലാ വിഭജനാത്മക ഭാവങ്ങളും ഇല്ലാതാകുന്നു.

വെറും മിഥ്യയാണെങ്കിലും അവിദ്യയാണ് വിസ്മയകരങ്ങളായതും കമനീയമായതുമായ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെ ഉല്‍പ്പന്നമാക്കുന്നത്. സ്വപ്‌നങ്ങളുടെ ഉറവിടവും അതിര്‍ത്തികളും തേടിപ്പോകുന്ന ഒരാള്‍ക്ക് അവ അനന്തമായി അനുഭവപ്പെടും. അതുപോലെ ലോകത്തിന്റെ അരികറ്റങ്ങള്‍ തേടിപ്പോകുന്നവനും അജ്ഞാനജന്യമായ ലോകത്തിന്റെ അതിരുകളും അനന്തമാണെന്ന് കാണാനാകും.ബോധത്തിലെ സങ്കല്‍പ്പസൃഷ്ടിയായ വിഷയവസ്തുക്കള്‍ അവയെ പ്രതീതീകരിച്ചയാള്‍ ഉപേക്ഷിച്ച് മറ്റൊരു സങ്കല്‍പ്പ സൃഷ്ടിയെ തേടിപ്പോകുന്നു. ഇത്തരം ജീവന്മാര്‍ സിദ്ധന്മാരുടെ ഇടയില്‍ ഉണ്ട്. എന്നാല്‍ അങ്ങിനെയുള്ളവര്‍ക്ക് പരസ്പരം മറ്റുള്ളവരുടെ അസ്തിത്വത്തെപ്പറ്റി അറിയില്ല. ലോകം വൈവിദ്ധ്യമാര്‍ന്നതാണ്. അതിലെ ജീവികളും തഥൈവ.

എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാവുകകൊണ്ട് ഇവയെല്ലാം ബ്രഹ്മത്താല്‍ നിറഞ്ഞിരിക്കുന്നു എന്നും പറയാം. സൃഷ്ടിയുടെ ആദ്യത്തില്‍ കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതായത് സൃഷ്ടി മിഥ്യയാണ്. സൃഷ്ടി ഉണ്ടായിട്ടേയില്ല. അനന്താവബോധം അനന്തമായ ചിന്തകളെ ഉണ്ടാക്കി അവയെ രൂപവല്‍ക്കരിക്കുന്നു. ഇതില്‍ എന്താണിത്ര അത്ഭുതപ്പെടാന്‍? അനിതരസാധാരണമായ ഏകാഗ്രതയില്‍ തീവ്രമായ ചിന്തകള്‍ ഉല്‍പ്പന്നമാവുമ്പോള്‍ ആ ചിന്തകള്‍ രൂപവല്‍ക്കരിച്ചാണ് നിങ്ങളും മറ്റെല്ലാവരും ‘സൃഷ്ട’മായത്. ലോകവും സ്വര്‍ഗ്ഗവും പോലെ ‘രണ്ടിനെ’ ചിന്തിച്ചുറച്ചവന് രണ്ടും ലഭ്യമാണ്. മറ്റുചില സിദ്ധന്മാര്‍ നരകത്തെ ചിന്തിച്ച് മൂന്നാമതൊരിടം സൃഷ്ടിക്കുന്നു. എന്തിനെയാണോ തീവ്രമായി ഇഛിക്കുന്നത് അത് ഭൗതികമായും ഉല്‍പ്പന്നമാവുന്നു.

വാസ്തവത്തില്‍ ദേഹം എന്നുപറഞ്ഞാല്‍ അത് മനസ്സ് തന്നെയാണ്. ജീവന്‍ അതിന്റെ ഒരസ്തിത്വതലത്തിലുള്ള ദേഹമുപേക്ഷിക്കുമ്പോള്‍ മറ്റൊരു തലത്തിനെപ്പറ്റി ചിന്തിക്കുന്നു, അങ്ങിനെയങ്ങോട്ട് യാത്രയാകുന്നു. ചിന്തകള്‍ നന്മനിറഞ്ഞതാവുമ്പോള്‍ ജീവന്‍ നന്മകള്‍ അനുഭവിക്കുന്നു. ചിന്തകള്‍ തിന്മകളില്‍ ആമഗ്‌നമാവുമ്പോള്‍ അനുഭവങ്ങളും അങ്ങിനെയുള്ളതാവും.

സിദ്ധന്മാരുടെ ലോകത്തെ ചിന്തിക്കുന്നവന് അതും മലിനചിന്തകളുള്ളവന് നരകവും അപ്പപ്പോള്‍ത്തന്നെ അനുഭവപ്പെടുന്നു.നരകങ്ങളില്‍ ജീവന്‍ വൈവിദ്ധ്യമാര്‍ന്ന ദുരിതങ്ങളും ആകുലതകളും അനുഭവിക്കുന്നു. ദേഹത്ത് അമ്പ് തറയ്‌ക്കുന്നതായും, പാറക്കല്ലുകള്‍ നെഞ്ചു തകര്‍ക്കുന്നതായും ചുട്ടുപഴുത്തഇരുമ്പ്തൂണിനെ താന്‍ പുല്കുന്നതായും, ജീവനോടെ തന്നെയാരോ എരിക്കുന്നതായും, വിശപ്പ് മൂത്ത് പരസ്പരം കടിച്ചുതിന്നുന്നതായും രക്തനദിയില്‍ നീന്തുന്നതായും ജീവന് തോന്നാം. ഞാന്‍ ചെയ്ത ആ ദുഷ്‌ക്കര്‍മ്മമാണ് എനിക്കീ കൊടിയ ദുരിതം തന്നതെന്നും’ ഒരുവന് സ്വയം തോന്നാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.