ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന് ടെറി വാല്‍ഷ് രാജിവെച്ചു. ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി.
അതേസമയം ഇന്ത്യന്‍ ഹോക്കി കോച്ചെന്ന നിലയിലുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് വാല്‍ഷ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വാല്‍ഷ് നാളെ ഓസ്ട്രേലിയയിലേക്ക് മടങ്ങും. ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി വരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാല്‍ഷ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ പ്രത്യേക യോഗം ഇന്നലെ കൂടിയിരുന്നു. എന്നാല്‍ ഈ യോഗത്തിലും വാല്‍ഷിന്റെ കാര്യത്തില്‍ തീരുമാനമായില്ല.
നേരത്തെ ഹോക്കി ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചിരുന്നു. പിന്നീട് സായ് ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു.
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ ഹോക്കി സ്വര്‍ണം ഇന്ത്യ നേടിയത് വാല്‍ഷിന്റെ കീഴിലായിരുന്നു.
1976ല്‍ ഒളിംപിക് വെള്ളിമെഡല്‍ നേടിയ ഓസീസ് സംഘത്തില്‍ അംഗമായിരുന്ന വാല്‍ഷ് 2013 ഒക്ടോബറിലാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിയമിതനാകുന്നത്. 2000ല്‍ ഓസീസിന് വെങ്കല മെഡല്‍ നേടിക്കൊടുത്ത കോച്ചുകൂടിയാണ്. 2004ല്‍ നെതര്‍ലാന്റ്സിനു വെള്ളിമെഡലും വാല്‍ഷ് നേടിക്കൊടുത്തിട്ടുണ്ട്.
















