തിരുവനന്തപുരം: 2014-15 വര്‍ഷത്തെ ഈ വര്‍ഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് ടീമിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ബേബിയാണ് ക്യാപ്റ്റന്‍. റോഹന്‍ പ്രേമാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ അടക്കം 15 അംഗ ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്.
റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, കെ.ബി. പവന്‍, അമിത് വര്‍മ്മ, വി.എ ജഗദീഷ്, പി. പ്രശാന്ത്, വിനൂപ് എസ്. മനോഹരന്‍, മോനിഷ, കെ. മനുകൃഷ്ണന്‍, ബേസില്‍ തമ്പി, നിയാസ് എന്‍., നിഖിലേഷ് സുരേന്ദ്രന്‍ എന്നിവരാണ് ടീമംഗങ്ങള്‍.
25ന് വയനാട്ടില്‍ പരിശീലന ക്യാമ്പ് ആരംഭിക്കും.
















