ചിറ്റഗോംഗ്: സിംബാബ്വെക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ആദ്യ ടെസ്റ്റുകളിലും വിജയിച്ച് പരമ്പര നേരത്തെത്തന്നെ സ്വന്തമാക്കിയ ബംഗ്ലാദേശ് മൂന്നാം ടെസ്റ്റില്‍ 186 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 449 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്വെയെ 262 റണ്‍സിന് ബംഗ്ലാ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 503, 319ന് അഞ്ച് ഡി. സിംബാബ്വെ 374, 262. ബംഗ്ലാദേശിന്റെ മൊനിമുള്‍ ഹഖ് മാന്‍ ഓഫ് ദി മാച്ചും ഷക്കിബ് അല്‍ ഹസ്സന് മാന്‍ ഓഫ് ദി സീരീസുമായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: