സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഇയാന്‍ ക്രെയ്ഗ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്നുള്ള ബഹുമതിയും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന ബഹുമതിയും കരസ്ഥമാക്കിയ താരമാണ് ക്രെയ്ഗ്.
1953-ല്‍ ക്രെയ്ഗ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 18 വയസ്സ് തികഞ്ഞിരുന്നില്ല.
ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ക്രെയ്ഗിന്റെ അരങ്ങേറ്റം. ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനുമായാണ് ക്രെയ്ഗിനെ ക്രിക്കറ്റ് നിരൂപകര്‍ താരതമ്യം ചെയ്തതിരുന്നത്. തന്റെ 22-ാം വയസ്സിലാണ് ക്രെയ്ഗ് ഓസീസ് ടീമിന്റെ ക്യാപ്റ്റനായത്.
എന്നാല്‍ അഞ്ച് വര്‍ഷത്തെ കരിയറില്‍ ആകെ 11 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ക്രെയ്ഗിന് കളിക്കാന്‍ കഴിഞ്ഞത്. 1958-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെതന്നെയാണ് ക്രെയ്ഗ് തന്റെ അവസാന ഇന്നിംഗ്സ് കളിച്ചതും. മോശം ഫോമിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് 26-ാം മത്തെ വയസില്‍ അദ്ദേഹം വിടപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: